ഞണ്ടുകൾ ഞാറുകൾ മുറിച്ചു കളയുന്നതിൽ ആശങ്ക; 200 ഹെക്ടർ നെൽകൃഷിഞണ്ട് വെട്ടൽ മൂലം നശിക്കുന്നു

Share this News

പ്രതികൂല കാലാവസ്ഥയിലും ഞാറു നട്ട കർഷകരെ ആശങ്കയിലാക്കി വടക്കഞ്ചേരി മേഖലയിൽ നേൽപ്പാടങ്ങളിൽ ഞണ്ടു വെട്ട് വ്യാപകമായി. 200 ഹെക്ടറോളം നെൽകൃഷി
ഞണ്ട് വെട്ടൽ മൂലം നശിക്കുന്നുവെന്ന് അധികൃതർ തന്നെ കണക്കുകൂട്ടുന്നു.
വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് മേഖല കളിലെ പാടത്ത് ഞണ്ട് വെട്ടൽ രൂക്ഷമായത് കർഷകരെ ആശങ്കയിലാക്കുന്നു. അണക്കപ്പാറ, തെക്കേത്തറ, ചെന്നയ്ക്കപ്പാടം, പുതുക്കോട് വടക്കേപ്പൊറ്റ എന്നി വിടങ്ങളിലാണ് പ്രധാനമായും ഞണ്ട് വെട്ടൽ ഭീഷണിയുള്ളത്.

ഞണ്ടുകൾ ഞാറുകൾ മുറിച്ചുനശിപ്പിക്കുകയാണ് ചെയ്യുന്നത്. തേങ്ങാപ്പിണ്ണാക്ക് വെള്ളത്തിൽ കുഴച്ച് കുഴമ്പുപോലെയാക്കി വരമ്പിൻ്റെ അരികിൽ ചിരട്ടകളിലാക്കി വെയ്ക്കുന്നത് ഇത് തടയാൻ സഹായിക്കുമെന്ന് കൃഷിവകുപ്പധികൃതർ പറഞ്ഞു. ആക്രമണം രൂക്ഷമായ പാടങ്ങളിൽ കാർടാപ് ഹൈഡ്രോ ക്ലോറൈഡ് കീടനാശിനി ഉപയോഗിക്കാം. തേങ്ങാപ്പിണ്ണാക്കിന് 20 ഗ്രാം എന്ന തോതിൽ കലർത്തി ഉരുളകളാക്കി ഞണ്ടിൻ്റെ പോടുളിൽ ഇടുന്നതു ഫലപ്രദമാണെന്നും കൃഷി വകുപ്പ് പറയുന്നു.

.

.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr 

Share this News
error: Content is protected !!