

മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് വീണ്ടും കുന്നിടിക്കാൻ ശ്രമം; വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമോ നൽകി
ജനകീയ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ ദിവസം നിർത്തി വെച്ച കുന്നിടിക്കാൻ വീണ്ടും ശ്രമം.നാട്ടുകാർ ശക്തമായി പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വടക്കഞ്ചേരി വില്ലേജ് ഓഫീസർ സ്ഥലത്തെത്തി സ്റ്റോപ്പ് മെമോ നൽകി.വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് റോഡിന് കുറുകെ ജെ സി ബിയിട്ട് മണ്ണടിക്കാൻ ഭൂ ഉടമ ശ്രമിച്ചത്.നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന റോഡിന് കുറുകെ മണ്ണ് മന്തി യന്ത്രം ഇട്ടതോടെ ജനങ്ങൾ അധികാരികളെ വിവരമറിയിക്കുകയായിരുന്നു.
പൊത്തപ്പാറയിലും, ചക്കുണ്ടിലും, ചുവട്ടു പാടത്തുമായി നിരവധി വീടുകൾക്കും ആരാധനാലയത്തിനും സമീപം
കരിങ്കൽ ക്വാറി ആരംഭിക്കുന്നതിന് മുന്നോടിയായി കുന്നിടിച്ച് വഴി തുറക്കാൻ തുടർച്ചയായി നടത്തുന്ന നീക്കം വ്യാപക പ്രതിഷേധത്തിന് കാരണമാകുകയാണ്.
വാർഡ് മെമ്പർ എ ടി വർഗീസ് കുട്ടിയുടെ നേതൃത്വത്തിൽ അറുപതോളം വരുന്ന നാട്ടുകാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.500 മീറ്റര്‍ ചുറ്റളവില്‍ നിരവധി വീടുകളാണ് മേഖലയില്‍ ഉള്ളത്.
കുത്തനെയുള്ള പാറക്കെട്ടില്‍ ഖനനം നടത്തിയാല്‍ മണ്ണിടിച്ചില്‍ ഭീഷണിയും,പൊടി ശല്യവും,വീടുകളുടെ തകർച്ചയും കുടിവെള്ള പ്രതിസന്ധിയും രൂക്ഷമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr
