
മംഗലം- ഗോവിന്ദപുരം സംസ്ഥാന പാത തകർന്നു; ഇരുപത്തി ഏഴോളം കിലോമീറ്റർ ദൂരത്ത് വൻകുഴികൾ

ഇടവേളക്കുശേഷം വീണ്ടും മഴ കനത്തപ്പോൾ മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാത തകർന്ന് തരിപ്പണമായി. മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാത കൂടാതെ പഞ്ചായത്ത് റോഡുകളടക്കം എല്ലാ റോഡു കളും തകർന്നു.നെന്മാറ – വടക്കഞ്ചേരി സംസ്ഥാനപാതയിൽ നിറയെ കുഴികളായതിനാൽ അപകടങ്ങളും പതിവാകുകയാണ്. നെന്മാറയിൽ നിന്നും വടക്കഞ്ചേരി മംഗലം പാതയിലേക്ക് നീളുന്ന റോഡിൻറെ പല ഭാഗത്തും ഇരുപത്തി ഏഴോളം കിലോമീറ്റർ ദൂരത്തോളമാണ് വൻകുഴികൾ രൂപപ്പെട്ടിരിക്കുന്നത്. മഴക്കാലം ആയതോടെയാണ് കുഴികൾ അപകടം വിളിച്ചുവരുത്തുന്നത്. ഒന്നര അടിയോളം ആഴത്തിലുള്ള കുഴികൾ പലതും വെള്ളം നിറഞ്ഞ് റോഡ് കാണാത്ത അവസ്ഥയാണ്. പകലും പ്രത്യേകിച്ച് രാത്രിയിലും അപകടങ്ങൾ പതിവാകുന്നു. എതിരെ വരുന്ന വാഹനങ്ങളുടെ പ്രകാശത്താൽ കുഴികൾ കാണാത്ത അവസ്ഥയാണ്. റോഡിൻറെ ഇരുഭാഗത്തും വൻമരങ്ങൾ നിറഞ്ഞു നിൽക്കുകയാണ്. ഇവ യിൽ നിന്നും വെള്ളം വീണാണ് വൻകുഴികൾ രൂപപ്പെടുന്നത്. ശരിയായ പണിയുടെ അഭാവവും കുഴികൾ രൂപപ്പെടാൻ കാരണമാണ്. സമയാസമയത്തുള്ള അറ്റകുറ്റപ്പണി നടത്താത്തതും പ്രശ്നമാകുന്നു.
വടക്കഞ്ചേരിയിൽ നിന്നും പൊള്ളാച്ചിയിൽ വരെ ഉള്ള റോഡിൻറെ ഒരു ഭാഗമാണ് പൊളിഞ്ഞു കിടക്കുന്നത്. ദിവസവും ആയിരകണക്കിന് ചരക്ക് ലോറിയുമായി പോകുന്ന വാഹനങ്ങൾ ആണ് ഇതിലൂടെ കടന്നുപോകുന്നത്. സംസ്ഥാനപാത അൻപത്തിഎട്ടാം
നമ്പർ റോഡാണിത്.
രാത്രികാലങ്ങളിൽ വാഹനങ്ങളുടെ ഡിം ലൈറ്റ് ഇടാത്തതിനെ കുറിച്ചും ബോധവൽക്കരണം ആവശ്യമാണെന്നും വാഹന യാത്രക്കാർ പറയുന്നു. സ്കൂൾ വാഹനങ്ങൾ കടന്നുപോകുമ്പോൾ കുഴിയിൽപ്പെട്ട് ദുഃഖകരമായ വാർത്തകൾ ദിവസവും കണ്ടുകൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ കുഴികൾ എത്രയും പെട്ടെന്ന് അടച്ച് സാധാരണക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം നൽകണമെന്നാണ് നാട്ടുകാർ പറയുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t
