ജമാഅത്തെ ഇസ്‌ലാമി അമീറിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റമദാൻ ഗിഫ്റ്റ് ആദരവ് ലീലാമ്മ ടീച്ചർക്ക്

Share this News

പുണ്യമാസമായ റമദാന്റെ നന്മയും ധാർമികതയും സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ജമാഅത്തെ ഇസ്‌ലാമി അമീറിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച “റമദാൻ ഗിഫ്റ്റ് ആദരവ്” പരിപാടിയിൽ കെപിസിസി അംഗമായ ലീലാമ്മ ടീച്ചറെ ആദരിച്ചു.
ജമാഅത്തെ ഇസ്‌ലാമി വനിതാ സംസ്ഥാന നേതാക്കൾ ലീലാമ്മ ടീച്ചറുടെ വീട്ടിലെത്തി റമദാൻ ഗിഫ്റ്റ് കൈമാറി ആദരവ് നൽകി. സമൂഹത്തിലെ ഐക്യവും സഹോദരത്വവും പരസ്പര ബഹുമാനവും വളർത്തുന്നതിനുള്ള സന്ദേശമാണ് ഇത്തരം പരിപാടികൾ നൽകുന്നതെന്ന് നേതാക്കൾ പറഞ്ഞു.
വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള സൗഹൃദവും പരസ്പര ബഹുമാനവും ശക്തിപ്പെടുത്തുന്ന ഇത്തരം ഇടപെടലുകൾ സമൂഹത്തിന് മാതൃകാപരമാണെന്നും ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സംസ്ഥാന ഭാരവാഹികളായ ആഷൂറ അലി, നൂർജഹാൻ, ജില്ലാ പ്രസിഡൻറ് ഹുദാബി എന്നിവർ പങ്കെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!