
മുടപ്പല്ലൂരിൽ പൂട്ടിയിട്ട വീട്ടിൽ മോഷണം;
23പവൻ സ്വർണ്ണം നഷ്ടപ്പെട്ടു
മുടപ്പല്ലൂരിൽ പൂട്ടിയിട്ട വീട്ടിൽ മോഷണം,
23പവൻ സ്വർണ്ണം നഷ്ടപ്പെട്ടു.സംഭവം നടന്നത് ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കും ഒൻപതിനും ഇടയിൽ മുടപ്പല്ലൂർ പടിഞ്ഞാറെത്തറ സിബി മാത്യൂസിന്റെ വീട്ടിലാണ് മോഷണം നടന്നത്.
ഇന്നലെ വൈകിട്ട് അഞ്ചരക്കും രാത്രി ഒമ്പതരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം.
അലമാരക്കകത്ത് സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ ആണ് നഷ്ടപ്പെട്ടിട്ടുള്ളത്. വടക്കഞ്ചേരി സ്വകാര്യ സ്ഥാപനത്തിലെ മാനേജരായ സിബി വൈകിട്ട് വീട് പൂട്ടി വടക്കഞ്ചേരിയിലേക്ക് വന്നിരുന്നു. ഭാര്യ മറ്റൊരു ബന്ധുവീട്ടിലും പോയിരുന്നു. ജോലി കഴിഞ്ഞ് രാത്രി 9 ഓടെ ഭാര്യയുമായി വീട്ടിലെത്തിയപ്പോഴാണ് മോഷണം വിവരം അറിയുന്നത്. മുകളിലെ നിലയിലെ വാതിൽ തകർത്ത മോഷ്ടാവ് അകത്തു കടന്നിരിക്കുന്നത്. താഴത്തെ നിലയിലെ കിടപ്പുമുറിയിലെ അലമാര തകർത്താണ് സ്വർണ്ണം കവർന്നിരിക്കുന്നത്. വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t
