വടക്കേകളം ഭാഗത്ത് ഭീഷണിയായി നിന്ന മരക്കൊമ്പുകൾ മുറിച്ചു മാറ്റി

Share this News

വടക്കേകളം ഭാഗത്ത് ഭീഷണിയായി നിന്ന മരക്കൊമ്പുകൾ മുറിച്ചു മാറ്റി

സുരക്ഷാ ഭീഷണിയുയർത്തി റോഡരികിൽ നിൽക്കുന്ന മരക്കൊമ്പുകൾ മുറിച്ചു മാറ്റാൻ തുടങ്ങി. മംഗലംഡാം മുടപ്പല്ലൂർ റോഡിന്റെ ഇരുവശങ്ങളിലുമായി നിൽക്കുന്ന മരങ്ങൾ കടപുഴകി വീണും കൂറ്റൻ മരങ്ങളുടെ കൊമ്പൊടിഞ്ഞ് വീണും വലിയ നഷ്ട്‌ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. തലനാരിഴയ്ക്കാണ് പലപ്പോഴും
അപകടങ്ങൾ ഒഴിവായത്. വണ്ടാഴി പഞ്ചായത്ത് അംഗം ഡിനോയ് കോമ്പാറയടക്കമുള്ളവരുടെ തുടർച്ചയായുള്ള പരിശ്രമമാണ് ഭീഷണിയായി നിൽക്കുന്ന മരക്കൊമ്പുകൾ മുറിച്ചു മാറ്റുവാനുള്ള സാഹചര്യമുണ്ടായത്. ചിറ്റടി – ഒടുകൂർ ഭാഗത്തുള്ള മരക്കൊമ്പുകൾ കഴിഞ്ഞതവണ മുറിച്ചു മാറ്റിയിരുന്നു.
ഇപ്പോൾ വടക്കേകളം ഭാഗത്തെ കൊമ്പുകളാണ് മുറിച്ചുമാറ്റുന്നത്. ബലക്ഷയം ബാധിച്ച് റോഡ രികിൽ ഭീഷണിയായി നിൽക്കുന്ന മുഴുവൻ മരങ്ങളും മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t


Share this News
error: Content is protected !!