
പുതുക്കോട് സർവജന ഹയർ സെക്കൻഡറി സ്കൂൾ സർക്കാർ നിയന്ത്രണത്തിൽ തുടരുമെന്ന് ഹൈക്കോടതി
പുതുക്കോട് സർവജന ഹയർസെക്കൻഡറി സ്കൂളിൻ്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിൽ ഹൈക്കോടതി നിർണായക വിധി പുറപ്പെടുവിച്ചു.
2004 ൽ സ്കൂളിൻ്റെ പ്രവർത്തനം താറുമാറായതിനാൽ താൽക്കാലികമായി സർക്കാർ സ്കൂളിൻ്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ആയതിന്റെ ഭാഗമായി സ്ഥിരമായ ഏറ്റെടുക്കലിന് സർക്കാർ തുടർനടപടി സ്വീകരിച്ചപ്പോഴാണ് സ്ഥലത്തിൻ്റെ ഉടമസ്ഥാവകാശ വാദം ഉന്നയിച്ച് തൃശൂർ നടുവിൽ മഠം മൂപ്പിൽ സ്വാമിയാർ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയത് പ്രസ്തുത ഹർജിയിലെ വാദ പരിശോധനയ്ക്ക് ശേഷമാണ് കോടതി അന്തിമവിധി പുറപ്പെടുവിച്ചത്. സ്കൂളിന്റെ പരിപാലനം ഏറ്റെടുക്കാൻ താല്പര്യപ്പെട്ട് സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ട്രസ്റ്റും കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയും ഹൈക്കോടതി തള്ളി. സ്കൂൾ ഇപ്പോൾ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജുക്കേഷൻ എന്ന ഉദ്യോഗസ്ഥന്റെ മേൽ നോട്ടത്തിൽ തുടരുമെന്നും ഹൈക്കോടതി വ്യക്തമാക്കി സർക്കാർ സ്ഥിരം ഏറ്റെടുക്കലുമായി മുന്നോട്ടു പോകാൻ താല്പര്യമുണ്ടെങ്കിൽ നിയമപരമായി തുടർ നടപടികൾ തുടരാമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t
