സെക്കളിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ പന്തലാംപാടം സ്കൂളിലെ വിദ്യാർത്ഥി മരിച്ചു.

Share this News

ദേശീയപാത 544 ൽ പന്തലാംപാടത്ത് അപകടത്തിൽപ്പെട്ട വിദ്യാർത്ഥി മരിച്ചു.പന്തലാംപാടം മേരിമാതാ സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി പല്ലാറോഡ് വടക്കേമുറി വീട്ടിൽ റോബിൻ ജോർജിന്റെ മകൻ ഷാരോൺ റോബിനാണ് (13) മരിച്ചത്.സ്കൂളിലേക്ക് സൈക്കിളിൽ വരുന്നതിനിടെ തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു.ചൊവ്വാഴ്ച രാവിലെ 9 നാണ് അപകടം സംഭവിച്ചത്.അപകടത്തിൽ പരിക്കേറ്റ ഷാരോണിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

നിലവിൽ മണ്ണൂത്തി മുതൽ വടക്കഞ്ചേരി വരെ സ്കൂളുകളുടെ മുന്നിൽ റോഡ് ക്രോസ് ചെയ്യുന്നതിന് ഒരു സംവിധാനവും NH അധികൃതർ ഒരുക്കിയിട്ടില്ല. ജനങ്ങൾക്ക് ശക്തമായ എതിർപ്പുണ്ട് മാത്രമല്ല ജനപ്രതിനിധികൾ ഈ വിഷയത്തിൽ വേണ്ടവിധത്തിൽ ഇടപെടുന്നില്ല എന്ന രൂക്ഷ വിമർശ്ശനവുമുണ്ട്.

വർത്തകൾ whatsapp ൽ ലഭിക്കുന്നതിന് click ചെയ്യുക👇

https://chat.whatsapp.com/It83VNF2S8HAkiZTxnM84N


Share this News
error: Content is protected !!