
എം ഇ.എസ് ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു
വെറുപ്പിന്റെയും വിഭജനത്തിന്റെയും മോശമായ സന്ദേശങ്ങൾ ചില കോണുകളിൽ നിന്നും ഉയരുന്ന ഇന്നത്തെ സാഹചര്യത്തിൽ ഓണത്തിൻറെ ചരിത്രവും ഐത്യഹ്യവും ഓണാഘോഷവും എല്ലാം നൽകുന്ന മാനവ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശങ്ങൾക്ക് ഏറെ പ്രസക്തി ഉണ്ടെന്ന് എം ഇ എസ് സംസ്ഥാന സെക്രട്ടറി എസ് എം എസ് മുജീബ് റഹ്മാൻ പറഞ്ഞു.
സംസ്ഥാന വ്യാപകമായി എംഇഎസ് ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം സൗഹൃദ സദസ്സുകളോടനുബന്ധിച്ച് വടക്കഞ്ചേരി എം ഇ എസ് സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാൻ പിഎം സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു.
ശാസ്ത്രവേദി ജില്ലാ പ്രസിഡൻ്റും നെന്മാറ എൻഎസ്എസ് കോളേജ് ജന്തുശാസ്ത്ര വിഭാഗം മേധാവിയുമായ ഡോ. ലക്ഷ്മി ആർ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
സംസ്കാര സാംസ്കാരിക സംഘടന പ്രസിഡൻറ് ജ്യോതി കുമാർ, ഗ്രാമപഞ്ചായത്ത് അംഗം സതീഷ് കുമാർ, കേരകേസരി പുരസ്കാര ജേതാവ് സി ആർ ഭവദാസ്, എം ഇ എസ് താലൂക്ക് പ്രസിഡൻറ് കെ എം ജലീൽ,സ്കൂൾ മാനേജിങ് കമ്മിറ്റി സെക്രട്ടറി സുലൈമാൻ ചിഞ്ചുസ്, പ്രിൻസിപ്പൽ ശ്രീജ രാജശേഖരൻ, ℙ𝕋𝔸 പ്രസിഡന്റ് വി എസ് ഷാജഹാൻ എന്നിവർ പ്രസംഗിച്ചു. സ്കൂൾ ജോ.സെക്രട്ടറി ജിയാസുദ്ധീൻ, ഷാഹിർ മോൻ, രാജേഷ് എന്നിവർ അഥിതികൾക്ക് ഉപഹാരങ്ങൾ നൽകി. വിദ്യാർത്ഥികളുടെ വിവിധ ഓണ കലാപരിപാടികളും, വടംവലി മത്സരവും ഓണസദ്യയും ഉണ്ടായി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t
