
വെട്ടിക്കൽ കുളമ്പ് എസ്എൻഡിപി ശാഖയിൽ നടക്കുന്ന ഗുരുജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനവും ഓണക്കിറ്റ് വിതരണവും നടത്തി
171 മത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വെട്ടിക്കൽ കുളമ്പ് എസ്എൻഡിപി ശാഖയിൽ നടക്കുന്ന ഗുരുജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനം വടക്കഞ്ചേരി പഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പർ വർഗീസ് കുട്ടി ഉദ്ഘാടനം ചെയ്തു. ശാഖ കുടുംബാംഗങ്ങൾക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണവും നിർവഹിച്ചു, ഈ വരുന്ന ചതയ ദിനത്തിൽ ശാഖാ മന്ദിരത്തിൽ വച്ച് നടക്കുന്ന നറുക്കെടുപ്പുകൾക്കുള്ള സമ്മാന കൂപ്പണുകളും വിതരണം ചെയ്തു
ശാഖ പ്രസിഡന്റ് പ്രഭാകരൻ കെഎം അധ്യക്ഷനായ യോഗത്തിൽ ശാഖ സെക്രട്ടറി മോഹൻദാസ് സ്വാഗതം പറഞ്ഞു, ശാഖാ പരിധിയിലുള്ള രണ്ടു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന സത്യന്റെ ചികിത്സാർത്ഥം നടത്തുന്ന എല്ലാ ക്യാമ്പയിനുകളിലും പങ്കാളികളാകണമെന്ന് വാർഡ് മെമ്പർ വർഗീസ് കുട്ടി എല്ലാവരോടും ആവശ്യപ്പെട്ടുകൊണ്ട് ശാഖയിൽ നിന്നും പ്രത്യേകം തയ്യാറാക്കിയ ഓണക്കിറ്റും ഓണക്കോടിയും അദ്ദേഹത്തിന്റെ കുടുംബത്തിന് കൈമാറി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t
