

കാര്‍ റാലിയില്‍ തനതായ മുദ്ര പതിപ്പിക്കുന്ന കൊടുവായൂര്‍ നവക്കോട് സ്വദേശി കെ.സി. ആദിത്തിന് വീണ്ടും നേട്ടങ്ങളുടെ നെറുകയില്‍. കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍ വെച്ച് നടന്ന മോട്ടോര്‍ സ്‌പോര്‍ട്‌സ് ഇന്‍കോര്‍പ്പറേറ്റഡ് 14 ാമത് ദക്ഷിണ്‍ ഡെയര്‍ ക്രോസ് കണ്‍ട്രി കാർ റാലിയിലാണ് മികച്ച് നേട്ടം കൈവരിച്ച് കേരളത്തിന്റെ അഭിമാനമായി മാറിയത്. ക്രോസ് കണ്‍ട്രി മത്സരത്തില്‍ ആദിത്തും, നാവിഗേറ്ററുമായ കെ.എന്‍.ഹരീഷും ചേര്‍ന്ന് 1850 സിസിയില്‍ ടി വൺ കാറ്റഗറിയില്‍ രണ്ടാം സ്ഥാനവും, ഓവര്‍ ആള്‍ റാലിയും മൂന്നാം സ്ഥാനവും നേടിയാണ് വിജയം കൊയതത്. വി.എം മോട്ടോര്‍ സ്പോർട്സ് ഫൗണ്ടേഷനാണു റാലിയില്‍ ഇരുവരുടെയും സ്‌പോണ്‍സര്‍.
36 പ്രമുഖ വാഹന ഓട്ടമത്സരക്കാര്‍ പങ്കെടുത്ത രാജ്യത്തെ പ്രധാന കാര്‍ റാലിയാണിത്. 1300 കിലോമീറ്റര്‍ ദൂരത്തില്‍ 400 കിലോമീറ്റര്‍ മത്സരത്തിലാണ് 5 മണിക്കൂര്‍ 55 മിനിറ്റ് 45 സെക്കന്റ് പിന്നിട്ടാണ് ടി. വൺ കാറ്റഗറിയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
2019 ല്‍ സൗത്ത് ഇന്ത്യന്‍ ദേശീയ കാര്‍ റാലിയില്‍ ആദിത്ത് ഒന്നാം സ്ഥാനം നേടിയിരുന്നു. പിന്നീട് കോയമ്പത്തൂര്‍, ബംഗ്‌ളൂരു, നാസിക്, ചെന്നൈ, തുടങ്ങിയ ഭാഗങ്ങളില്‍ നടന്ന കാറുകളുടെ മത്സര റാലിയിലും മികച്ച് നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. കൊടുവായൂര്‍ കൊളപ്പുള്ളികളം ചെന്താമരയുടെയും ദീപയുടെയും മകനാണ്. ഭാര്യ: ദിവ്യ.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t
