കോളജ് അധ്യാപിക സ്കൂട്ടർ അപകടത്തിൽ മരിച്ചു

Share this News

കോളജ് അധ്യാപിക സ്കൂട്ടർ അപകടത്തിൽ മരിച്ചു

ഓണാഘോഷത്തിനായി കോളജിലേക്കു പോകുമ്പോൾ സ്കൂട്ടർ അപകടത്തിൽ അധ്യാപിക മരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ.എൻ.എ.ആൻസി (36) ആണു മരിച്ചത്. ഇന്നലെ രാവിലെ 10.50നു കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ ജംക്‌ഷനു സമീപമാണ് അപകടം. സ്കൂട്ടറിൽ പോവുകയായിരുന്ന ആൻസിയെ അജ്ഞാതവാഹനം ഇടിച്ചുവീഴ്ത്തിയെന്നായിരുന്നു ആദ്യവിവരം.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സ്കൂട്ടറിനു പിന്നാലെ മറ്റു വാഹനങ്ങൾ ഉണ്ടായിരുന്നില്ലെന്നു വ്യക്തമായി.

സ്കൂട്ടർ നിയന്ത്രണം തെറ്റി ഡിവൈഡറിലും സുരക്ഷാകവചമായി സ്ഥാപിച്ചിട്ടുള്ള ഇരുമ്പു കമ്പികളിലും ഇടിച്ചുകയറി സർവീസ് റോഡിലേക്കു തെറിച്ചുവീണുവെന്നാണു പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. എങ്കിലും ബന്ധുക്കളുടെ നിർദേശപ്രകാരം മറ്റിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും ഇതു പൂർത്തിയാകുമ്പോഴേ അപകടകാരണം സംബന്ധിച്ചു വ്യക്തത വരികയുള്ളുവെന്നും വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവ് അറിയിച്ചു. വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചക്കാന്തറ കൈകുത്തി പറമ്പ്, ആലുക്കാപറമ്പിൽ ഡോ: ആൻസി ബിബിൻ്റെ (36) സംസ്കാര ചടങ്ങുകൾ ഇന്ന് (02/9/2025) വൈകിട്ട് നാലിന് നടക്കും. സെൻ്റ് റാഫേൽസ് കത്തീഡ്രൽ സെമിത്തേരിയിലാണ് സംസ്ക്കാരം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t


Share this News
error: Content is protected !!