
കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് (KUJ) പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് (KUJ) പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ പത്രപ്രവർത്തകരുടെയും കുടുംബ അംഗങ്ങളുടെയും ഓണം ഒത്തുചേരൽ 2025 മണ്ണാർക്കാട് വ്യാപാര ഭവനിൽ വെച്ച് നടന്നു. ഓണാഘോഷ പരിപാടികൾ മണ്ണാർക്കാട് എം.എൽ എ അഡ്വ .എൻ . ഷംസുദ്ദീൻ ഉൽഘാടനം ചെയ്തു .കെ . യു.ജെ ജില്ലാ പ്രസിഡന്റ് ഡോ. എം.കെ .ഹരിദാസ് അദ്ധ്യക്ഷനായി. കെ. യു.ജെ. ജില്ലാ സെക്രട്ടറി .കണക്കമ്പാറ ബാബു , കെ.ടി.ഡി.സി ചെയർമാൻ പി.കെ. ശശി, മണ്ണാർക്കാട് നഗരസഭാ ചെയർമാൻ മുഹമ്മദ് ബഷീർ,കെ. യു.ജെ നേതാക്കളായ അബ്ദുൾ റഹിമാൻ മണ്ണാർക്കാട്, അമീൻ മണ്ണാർക്കാട് , ജെസ്സി മണ്ണാർക്കാട്, സുനിതാ കുമാരി , കെ യു ജെ ജില്ലാ ട്രഷറർ മുഹമ്മദ് സലാം ( MCV മണ്ണാർക്കാട് ) എന്നിവർ സംസാരിച്ചു.വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കഴ്ച്ചവെച്ച ബാവിക്ക എന്ന അബൂബക്കർ സ്രാമൂഹിക പ്രവർത്തകൻ), ഡോ. ശശികുമാർ(ഹോമിയോ ), അജിത് ഷോളയൂർ(മനോരമ, അഗളി ) എന്നിവരെ ചടങ്ങിൽ മണ്ണാർക്കാട് എം എൽ എ അഡ്വ എൻ. ഷംസുദ്ദീൻ പൊന്നാടയണിഞ്ഞ് ആദരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t
