Share this News

നെന്മാറ വിത്തനശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവു മരിച്ചു
നെന്മാറ വിത്തനശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു യുവാവു മരിച്ചു. കൊല്ലങ്കോട് കുതിരമൂളി കിഴക്കേ നെന്മേനിയിൽ ശശികുമാറിന്റെ മകൻ കാർത്തികേയൻ (24) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് വിത്തനശേരി വായനശാലയ്ക്കു സമീപമായിരുന്നു അപകടം. തൃശൂരിൽ സ്വർണപ്പണിക്കാരനായ കാർത്തികേയൻ ജോലി കഴിഞ്ഞ് ഓണാവധിക്കു വീട്ടിലേക്കു വരുന്ന വഴിയിൽ എതിരെ വന്ന ബൈക്കിൽ ഇടിച്ചു വീഴുകയായിരുന്നു. തലയ്ക്കു ഗുരുതര പരുക്കേറ്റു രക്തം വാർന്നു കിടന്ന കാർത്തികേയനെ ഉടനെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: ബിന്ദു. സഹോദരി: കാർത്തിക. ഇതേ അപകടത്തിൽ പരുക്കേറ്റ വിഷ്ണുവിനെ ആദ്യം ജില്ലാ ആശുപത്രിയിലേക്കും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t

Share this News