
വടക്കഞ്ചേരി കമ്മ്യൂണിറ്റി കോളേജ് കെട്ടിടത്തിനും, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിനും പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു
പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു അധ്യക്ഷനായി.പി പി സുമോദ് എം എൽ എ, മുൻ മന്ത്രി എ കെ ബാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ബിനുമോൾ, മലബാർ സിമൻ്റ്സ് ഡയറക്ടർ ഇ എൻ സുരേഷ്ബാബു, റൈസ് പാർക്ക് ചെയർമാൻ സി കെ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി കെ ചാമുണ്ണി, ജില്ലാ കലക്ടർ എം എസ് മാധവിക്കുട്ടി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഡി ധർമ്മലശ്രീ, ജില്ലാ പഞ്ചായത്തംഗങ്ങളായ അനിത പോൾസൺ, പി എം അലി, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രജനിബാബു, പഞ്ചായത്ത് പ്രസിഡൻ്റ് മാരായ ലിസ്സി സുരേഷ്, എം സുമതി, ഐ ഹസീന, പി രമേഷ് കുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ എൻ സുകുമാരൻ, ബ്ലോക്ക് പഞ്ചായത്തംഗം എസ് അലീമ, വാർഡംഗം കെ പി ഫൗസിയ, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എക്സിക്യുട്ടീവ് അംഗം ടി എം ശശി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി കണ്ണൻ, കെ രാമചന്ദ്രൻ, എം സെയ്തലവി, ജോയ് കുന്നത്ത്, റെജി ഉള്ളേരിക്കൽ, എ സലീംക്കുട്ടി, എം ശ്രീനാരായണൻ എന്നിവർ സംസാരിച്ചു.വർഷങ്ങളായി വാടകകെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന കമ്മ്യൂണിറ്റി കോളേജിനും. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിനും കാളാംകുളത്തിന് സമീപം മണ്ണാംപറമ്പിലാണ് പുതിയ കെട്ടിടം യാഥാർത്ഥ്യമാക്കിയത്. ഹോസ്റ്റൽ കെട്ടിടം ഉൾപ്പെടെ മുപ്പതിനായിരത്തോളം ചതുരശ്ര അടിയിൽ ഒന്നര ഏക്കറോളം സ്ഥലത്താണ് നിർമ്മിച്ചിരിക്കുന്നത്.7.74 കോടി രൂപ ചിലവിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/L22vMLYN32NFjrQEJ0OCZi?mode=ac_t
