
മനോഹരം ഗ്രാമവഴികൾ; വഴിയോര ശുചീകരണം വേലായുധന് ജീവിത വൃതം

ക്ളീൻ കേരളയൊക്കെ എന്ന് വന്നതാണ്. അതിനും മുൻപേ വഴിയോര ശുചീകരണം വേലായുധന് ജീവിത വൃതമാണ്. ഗ്രാമവഴികളെല്ലാം എപ്പോഴും വൃത്തിയായിരിക്കണമെന്നാണ് വേലായുധൻ പറയുന്നത്.
കിഴക്കഞ്ചേരി പഞ്ചായത്തിലെ എളവമ്പാടം കുറുപ്പംകുടത്തെ വേലായുധൻ തന്‍റെ അവധികളില്ലാത്ത സേവനത്തിനിറങ്ങിയിട്ട് വർഷങ്ങളായി. ദിവസവും തന്റെ സമീപ പ്രദേശങ്ങളായ
പുന്നപ്പാടം, എളവമ്പാടം, കണിയമംഗലം, വക്കാല തുടങ്ങി അഞ്ച് കിലോമീറ്റർ ചുറ്റളവിലെ റോഡുകളിലൂടെയെല്ലാം ദിവസവും വേലായുധൻ യാത്ര ചെയ്യും.
പതിവുപോലെ സൈക്കിളില്‍ കറങ്ങി ഗ്രാമവഴികള്‍ വൃത്തിയാക്കി മാലിന്യങ്ങള്‍ നീക്കം ചെയ്യും.
വഴിയോരങ്ങളില്‍ ആളുകള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റും ചാക്കുകളിലാക്കി നിക്ഷേപ കേന്ദ്രങ്ങളിലേക്ക് മാറ്റും.
ഈ സേവനത്തിന് മഴയോ മഞ്ഞോ ഓണമോ മറ്റു വിശേഷ ദിവസങ്ങളോ ഒന്നും തടസമാകാറില്ലെന്ന് വേലായുധൻ പറയുന്നു.
കാലമേറെയായി നടത്തുന്ന ഈ സേവനത്തിന് വേലായുധന് എവിടെനിന്നും വരുമാനമൊന്നുമില്ല.
തിരുവോണദിവസവും തന്‍റെ ‘ഡ്യൂട്ടി’ കൃത്യമായി ചെയ്തിരുന്ന വേലായുധനെ പഞ്ചായത്ത് മെംബർ ഡിനോയ് കോമ്പാറയുടെ നേതൃത്വത്തില്‍ നാട്ടുകാർ അഭിനന്ദിച്ചു. വേലായുധന്‍റെ സേവനങ്ങളെ തദ്ദേശ സ്വയംഭരണ വകുപ്പ് അംഗീകരിച്ച് മാസത്തില്‍ നിശ്ചിത തുക സാമ്പത്തിക സഹായം നല്‍കണമെന്നാവശ്യപ്പെട്ട് ഡിനോയ് പഞ്ചായത്തിനും മറ്റു വകുപ്പ് അധികാരികള്‍ക്കും കത്തു നല്‍കിയിട്ടുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t
