അഖില കേരളവടംവലി മത്സരം നടത്തി

Share this News

അഖില കേരളവടംവലി മത്സരം നടത്തി

വടക്കഞ്ചേരി കിഴക്കഞ്ചേരി മേനോൻ തരിശ് ക്ഷീരോൽപാദക സംഘത്തിന്റെ നേതൃത്വത്തിൽ മൂന്നാമത് അഖില കേരള വടംവലി മത്സരം പ്രത്യേകം തയ്യാറാക്കിയ ഫ്ലഡ് ലൈറ്റ് കോർട്ടിൽ നടന്നു.വിവിധ ജില്ലകളിൽ നിന്നായി 14 ടീമുകൾ മത്സരത്തിൽ മാറ്റുരച്ചു. ഷാഡോസ് മണ്ണാർക്കാട് കൊന്നക്കൽ കടവ് ടീമിന് വേണ്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. കാറൽമണ്ണ രണ്ടാം സ്ഥാനത്തിനും അർഹത നേടി. സംഘം പ്രസിഡന്റ് വി.ഒ വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കവിത മാധവൻ ഉദ്ഘാടനം ചെയ്തു. ഓമനക്കുട്ടൻ മാസ്റ്റർ, സാബു ആരോഗ്യപരം, ബിജു മാസ്റ്റർ, സിബി പന്തലാംപാടം, രാജു പുതുശ്ശേരി, സംഘം സെക്രട്ടറി സാലു എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന അവാർഡ് നേടിയകായിക അധ്യാപിക നീതുവിനെ പൊന്നാടയും മൊമെന്റോയും നൽകി ആദരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t


Share this News
error: Content is protected !!