സ്വർണമോതിരം  ഉടമയ്ക്ക് തിരികെ നൽകി;വണ്ടാഴി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ ഹരിതകർമ്മസേനയ്ക്ക് അഭിമാന നിമിഷം

Share this News

വണ്ടാഴി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ ഹരിതകർമ്മസേനാംഗങ്ങളായ ഗിരിജയും ചന്ദ്രികയും മാതൃകാപരമായ പ്രവൃത്തിയിലൂടെ എല്ലാവരുടെയും പ്രശംസ നേടി. വീടുകളിൽ നിന്നുള്ള പ്ലാസ്റ്റിക് ശേഖരിച്ചു വേസ്റ്റ് തരംതിരിക്കുന്നതിനിടയിൽ ഇവർക്ക് ഒരു സ്വർണമോതിരം കണ്ടെത്തി.
തുടർന്ന് ഉടൻ തന്നെ പഞ്ചായത്തിൽ വിവരം അറിയിച്ച അവർ, ഉടമയെ തിരിച്ചറിഞ്ഞ് പഞ്ചായത്ത് പ്രതിനിധികളുടെ സാന്നിധ്യത്തിൽ ആഭരണം കൈമാറി.
സത്യസന്ധതയും ഉത്തരവാദിത്തബോധവുമുള്ള ഈ പ്രവർത്തി ഹരിതകർമ്മസേനയുടെ അഭിമാന നിമിഷമായി മാറി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t


Share this News
error: Content is protected !!