
കിഴക്കഞ്ചേരി ഗ്രാമക്ഷേത്രത്തിലെ പുഴക്കടവിന്റെ പരിസരത്ത് ചത്ത താറാവുകൾ ഒഴുകിയെത്തുന്നത് ആശങ്കയുയർത്തുന്നു. കുളിക്കടവിനുസമീപം ഇവ കെട്ടിക്കിടക്കുന്നതിനാൽ ദുർഗന്ധവും വ്യാപിക്കുന്നുണ്ട്. ഓണനാൾ മുതൽക്കാണ് ഇടയ്ക്കിടെ പുഴയിലൂടെ ചത്ത താറാവുകൾ ഒഴുകിവരാൻ തുടങ്ങിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. എവിടെനിന്നാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സമീപപ്രദേശങ്ങളിൽ എവിടെയെങ്കിലും ഫാമുകളിൽ രോഗം പിടിപെട്ട് ചത്ത താറാവുകളെ ഒഴുക്കിവിട്ടതാണോ എന്നു സംശയമുണ്ട്. കിഴക്കഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും നടപടികളുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. നിരവധിപേരാണ് പുഴക്കടവിൽ കുളിക്കാനെത്തുന്നത്. വെള്ളം മലിനമാകുന്നതിനെത്തുടർന്ന് രോഗഭീതിയുമുയർന്നിട്ടുണ്ട്. വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കിഴക്കഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ പറഞ്ഞു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t
