
ഡെസ്റ്റിനേഷൻ ചലഞ്ച് കൂടുതൽ ശക്തിപ്പെടുത്തും; മന്ത്രി പി.എ മുഹമ്മദ് റിയാസ്
ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി കൂടുതൽ ശക്തിയോടെ മുന്നോട്ടു കൊണ്ടുപോകുവാനാണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നതെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കാരമല ചിൽഡ്രൻസ് ആൻഡ് അഡ്വഞ്ചർ പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കൂടുതൽ ഡെസ്റ്റിനേഷനുകൾ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ടൂറിസം വകുപ്പ് എല്ലാ പിന്തുണയും ഉറപ്പുനൽകുന്നു.
അന്താരാഷ്ട്ര തലത്തിൽ ടൈം മാഗസിൻ നടത്തിയ പഠനത്തിൽ ലോകത്തിൽ കണ്ടിരിക്കേണ്ട 50 ടൂറിസ്റ്റ് കേന്ദ്രങ്ങളെ തെരഞ്ഞെടുത്തതിൽ ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ ടൂറിസം മേഖലയിൽ ഗ്രാമഗ്രാമാന്തരങ്ങളിലെ അറിയപ്പെടാത്ത (അൺ എക്സ്പ്ലോയിഡ്) ആയിട്ടുള്ള ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ വികസിപ്പിക്കാനുള്ള നിർണായകമായ ചുവടുവെപ്പാണ് ഡെസ്റ്റിനേഷൻ ചലഞ്ച്. ടൂറിസം വകുപ്പ് പദ്ധതിയുടെ ഫണ്ടിന്റെ വലിയൊരു ശതമാനം വഹിക്കുകയും ബാക്കി തദ്ദേശസ്വയംഭരണ സ്ഥാപനം വഹിക്കുകയും ചെയ്യും. ഡെസ്റ്റിനേഷൻ ചലഞ്ചിലൂടെ നൂറുകണക്കിന് പുതിയ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കേരളത്തിൽ രൂപപ്പെടും.
നൂറ് ഗ്രാമങ്ങളിൽ ഇതുപോലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ വികസിപ്പിക്കും. ഇത്തരത്തിൽ എഴുപതോളം പദ്ധതികൾ ഇപ്പോൾ അനുമതി നൽകിയതിന്റെ പ്രവർത്തനങ്ങളിലാണ്. അഞ്ചു പുതിയ ഡെസ്റ്റിനേഷനുകൾ ഇപ്പോൾ ഉയർന്ന് കഴിഞ്ഞിട്ടുണ്ട്. ഒക്ടോബറോടുകൂടി അഞ്ചെണ്ണം പൂർത്തിയാകും. ഓവർ ടൂറിസത്തെ മുന്നിൽക്കണ്ട് അത് മറികടക്കാനായി ഗ്രാമങ്ങളിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളെ വികസിപ്പിക്കാൻ സാധിക്കും. സഞ്ചാരികൾക്ക് കൂടുതൽ ഡെസ്റ്റിനേഷനുകളുടെ സാധ്യതകൾ ഇതിലൂടെ ലഭ്യമാകും.
തരൂർ നിയോജകമണ്ഡലത്തിൽ തന്നെ ശിവരാമ പാർക്കുൾപ്പെടെ നിരവധി വികസന പദ്ധതികൾക്ക് ടൂറിസം വകുപ്പ് ഫണ്ട് അനുവദിച്ചിട്ടുണ്ടന്ന് മന്ത്രി സൂചിപ്പിച്ചു.
കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ ഇടം നേടുന്ന ഡെസ്റ്റിനേഷനായി കാരമല മാറിക്കഴിഞ്ഞു. 83.5 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് നൽകിയിട്ടുള്ളത്. അതിൽ 50 ലക്ഷം രൂപ ടൂറിസം വകുപ്പും, മുപ്പത്തി മൂന്നര ലക്ഷം രൂപ ഗ്രാമപഞ്ചായത്തും ചെലവഴിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരു ടോയ്ലറ്റ് ബ്ലോക്കും നിർമ്മിച്ചതായി മന്ത്രി പറഞ്ഞു. പരിപാടിയിൽ ജില്ലാ നിർമ്മിതി കേന്ദ്രം എക്‌സിക്യൂട്ടീവ് സെക്രട്ടറി പി.എസ് ബിന്ദു റിപ്പോർട്ട് അവതരണം നടത്തി.
പി.പി സുമോദ് എം.എൽ.എ അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, വൈസ് പ്രസിഡൻ്റ് കെ.സി ബിനു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ
വാസുദേവൻ തെന്നിലാപുരം, പുഷ്പലത,
തരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.രമണി, വൈസ് പ്രസിഡന്റ് ഐ.ഷകീർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ പി.രാജശ്രീ, ജിഷ ബേബി, ജി. ചെന്താമരാക്ഷൻ, വാർഡ് അംഗങ്ങളായ സുഭജാ രാജൻ, യൂസഫ്, എം.സന്ധ്യ, ആർ.ഉദയപ്രകാശ്, പി.ചന്ദ്രൻ, സന്തോഷ് കുമാർ, ഓമന, പ്രകാശൻ, മനോജ് കുമാർ, കെ.സന്ധ്യ, ജയന്തി, സെക്രട്ടറി സി.വി ഷാന്റോ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t
