

കാശ്മീരിലെ പഹല്‍ഗാമില്‍ പാക്കിസ്ഥാന്‍റെ ഭീകര ആക്രമണത്തിനെതിരെ ഇന്ത്യ നടത്തിയ സൈനിക ആക്രമണമായ ഓപ്പറേഷൻ സിന്ദൂറില്‍ പങ്കെടുത്ത് അവധിക്കു നാട്ടിലെത്തിയ സൈനികൻ പുതുക്കോട് പാട്ടോല സ്വദേശി ഇരുപത്തിരണ്ടുകാരൻ അനിലിന് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ് ജന്മനാട്.
തിങ്കളാഴ്ചയാണ് അനില്‍ വീട്ടിലെത്തിയത്.
നാട്ടിലെത്തിയതറിഞ്ഞ് നിരവധി പേരാണ് അഭിനന്ദനങ്ങള്‍ അറിയിച്ച് വീട്ടിലെത്തുന്നത്. ഏപ്രില്‍ ഏഴിനുതുടങ്ങി മൂന്നുഘട്ടങ്ങളിലായി നടന്ന സൈനീക നീക്കങ്ങള്‍ ഏറെ പേടിപ്പെടുത്തിയെങ്കിലും മാസങ്ങള്‍ക്കുശേഷം മകൻ വീട്ടിലെത്തിയതിന്‍റെ സന്തോഷത്തിലാണ് അച്ഛൻ ചെന്താമരയും അമ്മ പുഷ്പയും സഹോദരി പ്രവീണയും ബന്ധുക്കളുമെല്ലാം.
ഓപ്പറേഷൻ സിന്ദൂറില്‍ പങ്കെടുത്ത മുഴുവൻ സൈനികരെയും ക്യാമ്പില്‍ വച്ചുതന്നെ മെഡല്‍ നല്‍കി സൈനിക മേധാവികള്‍ ആദരിച്ചിരുന്നു. പാക്കിസ്ഥാൻ അതിർത്തിയിലേക്ക് ഏഴു കിലോമീറ്റർ മാത്രം ദൂരമുള്ള ലഡാക്കിലെ ക്യാമ്പിലാണ് അനില്‍ ജോലി ചെയ്യുന്നത്.
യുദ്ധത്തില്‍ പങ്കെടുത്ത സൈനികനെന്ന നിലയില്‍ വർഷത്തെ 30 ദിവസത്തെ ലീവിനുപുറമെ 10 ദിവസം കൂടി കൂടുതല്‍ അനിലിന് ലീവ് അനുവദിച്ചിട്ടുണ്ട്. കർഷക കുടുംബമാണ് അനിലിന്‍റേത്. അച്ഛൻ ചെന്താമര മികച്ച കർഷകനാണ്. ചിങ്ങം ഒന്നിന് കൃഷിഭവൻ അച്ഛനെ ആദരിച്ചിരുന്നു.
.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t
