
കിഴക്കഞ്ചേരി പഞ്ചായത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് പതിനൊന്നാം വാർഡായ കോട്ടക്കുളം വാർഡിന്റെ മെമ്പർ റോയി മാസ്റ്റർ കേരളത്തിന് ആകെ മാതൃകയാകുകയാണ്. അദ്ധ്യാപകനായ റോയ് മാസ്റ്റർ വാർഡിന്റെ മെമ്പറായി ചുമതല ഏറ്റ നാൾ മുതൽ എല്ലാ കാര്യങ്ങളിലും മറ്റു മെമ്പർമാരെക്കാൾ വ്യത്യസ്തനാവുകയാണ്.
മറ്റുള്ളവർ ചിന്തിക്കാത്ത തരത്തിലുള്ള പ്രവർത്തികളാണ് റോയ് മാസ്റ്റർ വാർഡിൽ അനുവർത്തിച്ച് വരുന്നത്.
മാഷിന്റെ തനതായ പ്രവർത്തനം കൊണ്ട് വിവിധ പദ്ധതികൾ പഞ്ചായത്തിന് മാതൃക യാകുംവിധം തുടക്കം കുറിക്കാൻ കഴിഞ്ഞു .
യുവാക്കളിലും,
മധ്യവയസ്കരിലും, വൃദ്ധന്മാരിലും ഒരുപോലെ മനസ്സിൽ സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് മെമ്പറിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് നിസ്തർക്കമാണ്.
യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധങ്ങളായ കലാ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും പഞ്ചായത്തിൽ ആദ്യമായി ഹരിത ടൗൺ എന്ന പേരിൽ തരിശായി കിടന്ന പാറപ്പുറം ഹരിത പൂർണ്ണമാക്കാൻ ചെടികളും ഫല വൃക്ഷങ്ങളും നട്ടുപിടിപ്പിച്ച് കേരള ഗവൺമെന്റിന്റെ അവാർഡിനു വരെ അർഹത നേടാൻ കാരണമായതു റോയി മാസ്റ്ററുടെ കർമ്മ നിരതമായ സ്ഥിര ഉത്സാഹം ഒന്നുകൊണ്ട് മാത്രമാണ്. ചേർന്ന് നിൽക്കാൻ ഒരുപറ്റം യുവ നിരയും മാഷിന്റെ നിഴലായി തന്നെ കൂടെയുണ്ട്.
അടുത്ത ദിവസം പുസ്തക വായനയ്ക്കായി വായനത്തോണി എന്ന പേരിൽ പൊക്കലത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ പുസ്തക ശാല തന്നെ റോയി മാസ്റ്റർ ഒരുക്കുകയുണ്ടായി.
11-) വാർഡിലെ വീടുകളിലുള്ള വരുടെ പേരുകളും, വാർഡിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളെയും ഉൾപ്പെടുത്തി കൊണ്ടുള്ള കൈപ്പുസ്തകം പ്രസിദ്ധീകരിച്ചത് മറ്റൊരു നാഴികക്കല്ലായി.
മറ്റാരും ചെയ്യാത്ത ഈ പ്രവർത്തി പഞ്ചായത്ത് ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതാണ്.
എന്തുകൊണ്ടും വേറിട്ട മുഖവും വേറിട്ട ശബ്ദവുമായി എല്ലാവരെയും ഒരേ കണ്ണുകൊണ്ട് കാണാനായി കഴിഞ്ഞ അഞ്ച് വർഷക്കാലം റോയ് മാസ്റ്ററിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് നിസ് തർക്കമാണ്.
ആരോഗ്യപുരം കൊച്ചു കുഞ്ഞ് മാസ്റ്റർ സ്മാരക മന്ദിരത്തിൽ വെച്ച് മികവ് എന്ന പേരിലുള്ള കൈപുസ്തകം ആലത്തൂർ ബ്ലോക്ക് പ്രസിഡണ്ട് കണ്ണൻ ബൂത്ത് പ്രസിഡണ്ട് തങ്കച്ചന് കൊടുത്തുകൊണ്ട് പ്രകാശനം നിർവഹിച്ചു. ബാബു മാസ്റ്റർ, ഹർഷ പ്രസാദ്, സജി, ആലത്തൂർ ബ്ലോക്ക് പ്രസിഡണ്ട് കണ്ണൻ,റോയി മാസ്റ്റർ, ബേബി മുല്ലമംഗലം, തങ്കച്ചൻ, എന്നിവർ പ്രസംഗിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t
