
വടക്കഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോയമ്പത്തൂർ ഭാരതീയാർ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കംപ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് (PH.D) നേടിയ ഡോ.അനിറ്റ് ജിജോയെ ആദരിച്ചു
കോയമ്പത്തൂർ ഭാരതീയാർ സർവകലാശാലയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് (Ph.D) നേടിയ കൊച്ചുപറമ്പിൽ ഡോ. അനിറ്റ് ജിജോയ്ക്ക് വടക്കഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരം നൽകി. വിദ്യാഭ്യാസ രംഗത്ത് നേടിയ അഭിമാനകരമായ നേട്ടത്തെ അംഗീകരിച്ചുകൊണ്ടാണ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ആദരവുർപ്പണ പരിപാടി സംഘടിപ്പിച്ചത്.
വടക്കഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ഇല്ലിയാസ് പടിഞ്ഞാറേക്കളം അധ്യക്ഷത വഹിച്ചു. സഹകരണ ബാങ്ക് പ്രസിഡന്റ് റെജി കെ. മാത്യു, ജിജോ ഇമ്മാനുവൽ, ബെന്നി പുതുശ്ശേരി, സതീഷ് കുമാർ, ഡാന്റിസ് വല്ലയിൽ, കെ. എം. ഇമ്മാനുവേൽ, ജോജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഡോ. അനിറ്റ് ജിജോയുടെ വിജയം യുവതലമുറയ്ക്ക് പ്രചോദനമാണെന്നും, ഗ്രാമീണ സമൂഹത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും ഉയർന്ന വിദ്യാഭ്യാസത്തിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്നതിന് മാതൃകാപരമായ ഉദാഹരണവുമാണെന്നും വടക്കഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DqQfhFwjncdJWZ5pfuYmOo?mode=ac_t
