പ്രമുഖ സാങ്കേതിക വിദഗ്ധനും സാമൂഹ്യ പ്രവര്‍ത്തകനും മാര്‍ഗ്ഗദര്‍ശിയുമായ ഡോ. വി. കെ. എസ്‌. മേനോന്‍ അന്തരിച്ചു

Share this News

ഡോ. വി. കെ. എസ്‌. മേനോന്‍ അന്തരിച്ചു


പ്രമുഖ സാങ്കേതിക വിദഗ്ധനും സാമൂഹ്യ പ്രവര്‍ത്തകനും മാര്‍ഗ്ഗദര്‍ശിയും ആയ ഡോ.വി.കെ.എസ്‌.മേനോന്‍ (90), ഇന്ന്‌ കാലത്ത്‌ കോഴിക്കോട്‌ ഈസ്റ്റ്‌ഹില്‍ റോഡില്‍ ഉള്ള സ്വവസതിയില്‍ നിര്യതനായി. ഇന്ത്യക്കകത്തും പുറത്തും പല പ്രമുഖ പൊതു മേഖല സ്ഥാപനങ്ങളിലും സ്വകാര്യ വൃവസായ സംരംഭങ്ങളിലും മേധാവിയായി ജോലി ചെയ്യിട്ടുണ്ട്‌. ഇദ്ദേഹം United Republic of Tanzania ക്യേന്ദമായി പ്രവര്‍ത്തിക്കുന്ന UNIDO ല്‍ Chief Technical Advisor ആയും Tata Iron & Steel Co, Mukund Steel, Steel Complex & Steel Industrials Kerala, Kerala State Industrial Development Corporation എന്നിവിടങ്ങളില്‍ ഉന്നത പദവിയില്‍ ജോലി ചെയ്യിട്ടുണ്ട്‌. വ്യവസായ രംഗത്ത്‌ “Best Industrial Engineer Award” ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളും മേനോന്‍ കരസ്ഥമാക്കിയിട്ടുണ്ട്‌. Kozhikode Management Associaton President ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. തപോവനം, മാനൂഷാ മുതലായ പ്രാദേശികമായ പൊതു സംഘടനകളുടെ നേതൃസ്ഥാനം വഹിക്കുന്നുണ്ട്‌. ശ്രീമതി സാവിത്രീ എസ്‌ മേനോന്‍ ഭാര്യയും ശ്രീ പ്രസാദ്‌ മേനോന്‍, പ്രകാശ്‌ മേനോന്‍, പ്രശാന്ത്‌ മേനോന്‍ എന്നിവര്‍ മക്കളും രുഗ്മിണി, രേണു, പ്രിയ എന്നിവര്‍ മരുമക്കളും ആണ്‌. ഭൌതിക ശരീരം  26.10.2025 ഞായറാഴ്ച  രാവിലെ 7 മണിക്ക് മുതൽ സ്വവസതിയായ “ആനന്ദ്‌” ഇല്‍ പൊതുദർശനത്തിനു ശേഷം സംസ്കാരം ഉച്ചക്ക് 12.00 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ.

വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D


Share this News
error: Content is protected !!