
കൊയ്ത്തു കഴിഞ്ഞിട്ടും കർഷകരുടെ നെല്ല് സംഭരിക്കാത്തതിൽ പ്രതിഷേധിച്ച് കിഴക്കഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി
കൊയ്ത്തു കഴിഞ്ഞിട്ടും കർഷകരുടെ നെല്ല് സംഭരിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കിഴക്കഞ്ചേരി കൃഷിഭവനിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അരുൺ മാണിക്യത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ DCC അംഗം എം കെ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു , മുഖ്യപ്രഭാഷണം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് വി.ജെ ജോസഫ് , മുഖ്യാതിഥി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സി ചന്ദ്രൻ , മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ലീലാമ്മ ജോസഫ്, മറിയക്കുട്ടി ജോർജ്, INTUC മണ്ഡലം പ്രസിഡൻ്റ് സുനിൽ എം പോൾ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റ് ബാബുപോൾ, യു റഷീദ്, മണ്ഡലം സെക്രട്ടറിമാരായ ടി കെ ഉസ്‌നർ, വി പി പത്മനാഭൻ എന്നിവർ പ്രസംഗിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി രാഹുൽ സ്വാഗതവും,യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി റസ്റ്റിൻ ചാക്കോ, നന്ദിയും പറഞ്ഞു.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D
