പൊതുജനാരോഗ്യ നിയമം ശക്തമായി നടപ്പിലാക്കി; മികച്ച സേവനത്തിന്   കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്‌സ് യൂണിയൻ്റെ സംസ്ഥാനതല ആദരം റെജി.വി. മാത്യുവിന്

Share this News


പൊതുജനാരോഗ്യ നിയമം ശക്തമായി നടപ്പിലാക്കി പൊതുജനാരോഗ്യ സംരക്ഷണത്തിന് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച വർക്ക് കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ നൽകുന്ന  സംസ്ഥാനതല ആദരം ഒല്ലൂകര FHC യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റെജി.വി. മാത്യുവിന് ലഭിച്ചു. പുതിയതായി നിലവിൽ വന്ന  പൊതുജനാരോഗ്യ നിയമം 2023 പ്രകാരം എടുത്ത നടപടികൾ കണക്കിലെടുത്താണ് ഈ ആദരവ് ലഭിച്ചത്. ഇദ്ദേഹം പാണഞ്ചേരി പഞ്ചായത്തിൽ ജോലി ചെയ്യുമ്പോൾ 2018 ലെ Flood relief & disaster management ൻ്റെ മികച്ച പ്രവർത്തനത്തിന് സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും വിവിധ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D


Share this News
error: Content is protected !!