Share this News

ചെന്നയ്ക്കപ്പാടം ഹണിനഗർ റോഡ് ചെളി നിറഞ്ഞ നിലയിൽ; പരാതിയുമായി നാട്ടുകാർ
വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് ചെന്നയ്ക്കപ്പാടം ഹണിനഗർ പ്രദേശത്ത് കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടും ചെളിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയാണ്. ഇവിടുത്തെ റോഡിൽ റോഡിന് ഗുണമാവുന്നതിനായി പ്രദേശവാസി മണ്ണ് കൊണ്ടിട്ടതോട് കൂടി കൂടുതൽ ചെളിയായി. ഏകദേശം 21 കുടുംബങ്ങൾ താമസിക്കുന്ന പ്രധാന വഴിയാണിത്. ദൈനംദിന യാത്രകൾക്കും അടിയന്തര സേവനങ്ങൾക്കും പോലും ബുദ്ധിമുട്ടാണ് നാട്ടുകാർ നേരിടുന്നത്.
വഴിയിലൂടെ വാഹനങ്ങൾക്കും കാൽനടയാത്രികർക്കും സഞ്ചരിക്കാൻ പ്രയാസമുള്ള സാഹചര്യത്തിൽ, റോഡിൽ കോറി വേസ്റ്റ് ഇട്ട് യാത്രാസൗകര്യം ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇതിനായി പഞ്ചായത്ത് അധികൃതർക്കും പ്രദേശവാസികൾ പരാതി സമർപ്പിച്ചിട്ടുണ്ട്.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D

Share this News