വാൽപാറയിലേക്ക് നവംബർ ഒന്നു മുതൽ ഇ പാസ് നിർബന്ധം

Share this News

വാൽപാറയിലേക്ക് ഒന്നു മുതൽ ഇ പാസ് നിർബന്ധം

വിനോദ സഞ്ചാരികൾക്കു നവംബർ ഒന്നു മുതൽ വാൽപാറയിൽ പ്രവേശിക്കാൻ ഇ പാസ് നിർബന്ധമാക്കി കോയമ്പത്തൂർ ജില്ലാ കലക്ടർ പവൻകുമാർ ജി.ഗിരിയപ്പനവരുടെ ഉത്തരവ്.
നീലഗിരി ജില്ലയിലും കൊടൈക്കനാലിലും വിനോദസഞ്ചാരികളുടെ തിരക്കു വർധിച്ചതിനാൽ നേരത്തേ തന്നെ പാസ് നിർബന്ധമാക്കിയിരുന്നു. അതോടെ, സഞ്ചാരികൾ വാൽപാറ ലക്ഷ്യമാക്കിയതോടെ വൻതിരക്കു മൂലം നഗരം പലപ്പോഴും ഗതാഗത കുരുക്കിൽ വലയുകയാണ്. വാഹനങ്ങൾ റോഡിന്റെ ഇരുവശവും പാർക്ക് ചെയ്യുന്നതോടെ നാട്ടുകാർക്കോ മറ്റു സഞ്ചാരികൾക്കോ റോഡിലൂടെ നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. ഏതാനും സാമൂഹിക പ്രവർത്തകർ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്
ഇതനുസരിച്ച് ദിവസം 1200 വാഹനങ്ങൾക്കേ പ്രവേശനം അനുവദിക്കൂ. എന്നാൽ, വാൽപാറയിലെ താമസക്കാർ, സർക്കാർ വാഹനങ്ങൾ, ബസ് സർവീസുകൾ, സ്‌കൂൾ വാഹനങ്ങൾ, മെഡിക്കൽ, തപാൽ, പാൽ വാഹനങ്ങൾ എന്നിവയ്ക്കു തടസ്സമില്ലാതെ കടന്നുപോകാം.ഇ പാസ് ഇല്ലാത്ത വാഹനങ്ങളിൽനിന്ന് 5,000 രൂപ പിഴ ഈടാക്കുമെന്നും വാഹനം പിടിച്ചെടുക്കുമെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു.

വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇

https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D


Share this News
error: Content is protected !!