
മുള്ളൻപന്നിയുടെ മുള്ള് കാലിൽ തുളച്ചുകയറി
ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നവഴി മുള്ളൻപന്നി തട്ടി ബൈക്ക് യാത്രക്കാരന് പരിക്ക്. അയിലൂർ ചക്രായി കാരയ്ക്കൽ വീട്ടിൽ ജിനൂബ്
മാത്യൂവിനാണ് (39) പരിക്കേറ്റത്. ഇടതുകാലിലും, പാദത്തിലും, വിരലുകളിലും പന്നിയുടെ മുള്ള് തറച്ചുകയറി ഗുരുതരമായി പരിക്കേറ്റ് ഇയാളെ നെന്മാറ സ്വകാര്യ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. നെന്മാറയിലെ ഊട്ടുപുര ഹോട്ടൽ ഉടമയായ ജിനൂബ് ജോലി കഴിഞ്ഞ് മടങ്ങുന്നവഴിയാണ് നെന്മാറ ഒലിപ്പാറ
പാതയിൽ ചക്രായിക്കുസമീപം പാതയിൽ മുള്ളൻപന്നിയെ കണ്ടത്. പന്നിയെ കണ്ടതും ബൈക്ക് നിർത്തിയെങ്കിലും പന്നി ഓടിവന്ന് തട്ടുകയായിരുന്നു.
തട്ടിയതോടെ ബെക്കിൽനിന്ന് വീണു. പാദത്തിൽ മുള്ളൻപന്നിയുടെ മുള്ളുകൾ തുളച്ചുകയറി. കാൽപാദത്തിലേക്ക് ആഴ്ന്നിറങ്ങിയ മുള്ളുകൾ നെന്മാറ സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് പുറത്തെടുത്തത്. സംഭവത്തിൽ വനംവകുപ്പിൽ പരാതി നൽകി. നെന്മാറ ഒലിപ്പാറ പാതയിൽ മിക്ക സമയങ്ങളിലും വന്യമൃഗങ്ങൾ കാടിറങ്ങിവരുന്നത് മൂലം ഇതിലൂടെയുള്ള രാത്രിയാത്ര പലപ്പോഴും
ഭീതിയിലാണ്.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D
