
കേരളാ യൂത്ത് ഫ്രണ്ട് ജേക്കബ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മന്ത്രി ടി.എം. ജേക്കബിന്റെ 14-ാം അനുസ്മരണം സമ്മേളനം നടത്തി*
കേരളാ കോൺഗ്രസ് സ്ഥാപക നേതാവായിരുന്ന മുൻ മന്ത്രി ടി. എം. ജേക്കബ് ന്റെ 14-ാം ചരമാവാർഷികദിനത്തി നോടാനുബന്ധിച്ച് നടത്തറ ആശ്രയ ഭവനിൽ നടന്ന അനുസ്മരണ സമ്മേളനം കേരളാ യൂത്ത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന പ്രസിഡൻ്റ് സാജൻ ജോസഫ് ഉദ്ഘാടനം ചെയ്തു. കേരളം കണ്ട മികച്ച ഭരണാധികാരി ആയിരുന്നു ടി. എം. ജേക്കബ് എന്ന് അദ്ദേഹം അനുസ്മരിച്ചു.
കേരളാ യൂത്ത് ഫ്രണ്ട് ജേക്കബ് ജില്ലാ പ്രസിഡൻ്റ് വിഷ്ണു. യൂ .എസ് അധ്യക്ഷത വഹിച്ചു. കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റ് കെ.വി. കണ്ണൻ മുഖ്യ പ്രഭാഷണം നടത്തി. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആർ. ഗിരിജൻ, പാർട്ടി ജില്ലാ പ്രസിഡണ്ട് പി. എം. ഏലിയാസ്, പാർട്ടി ജില്ലാ നേതാക്കൾ ആയ സോമൻ കൊളപ്പാറ, പി. പി. ജെയിംസ്, വസന്തൻ ചിയ്യാരം, കെ. എം. ജയന്തി, സി. ഓ. എൽദോസ്, കെ. കെ. സുകുമാരൻ, തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D
