Share this News

വായനശാലകളെ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ തൃശൂർ ജില്ലാ ലൈബ്രറി കൗൺസിൽ ‘വായശാലകൾ ഗൃഹാങ്കണങ്ങളിലേക്ക്’ എന്ന തലക്കെട്ടിൽ നടത്തി വരുന്ന വീട്ടുമുറ്റ സദസ്സ് വാണിയംപാറ ഗ്രാമീണ വായനശാല കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
മുൻപ്രസിഡന്റ് പരേതനായ കെ. സേതുമാധവൻ മാസ്റ്ററുടെ വീട്ടുമുറ്റത്ത് നടന്ന പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ലില്ലി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ: സി.കെ. ഭാസ്‌കരന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പാണഞ്ചേരി പഞ്ചായത്ത് നേതൃ സമിതി കൺവീനർ ഫ്രാൻസിസ്, മുൻ താലൂക്ക് പ്രസിഡന്റ് കെ.ജി. ജയപ്രകാശ്, സജിത. സി.വി., എം.എ. മൊയ്തിൻ കുട്ടി, വർഗീസ് പൂവത്തിങ്കൽ, ഷമീർ ബാബു, എം.എം. ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു. അജ്ഞന. കെ. ജയകുമാർ കവിതാലാപനം നടത്തി.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D

Share this News