
പട്ടിക്കാട് തെരുവുനായ്ക്കൾ പെറ്റു പെരുകുന്നതോടെ പ്രദേശവാസികളും വ്യാപാരികളും ഭീതിയിലാണ്. കടകളുടെ മുൻപിൽ കൂട്ടമായി വന്ന് കിടക്കുന്ന നായ്ക്കളുടെ സാന്നിധ്യം വ്യാപാരികൾക്കും നാട്ടുകാർക്കും വലിയ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. രാവിലെ കട തുറക്കാനുപോലും ഭയപ്പെടേണ്ടി വരുന്ന സാഹചര്യമാണെന്നും വ്യാപാരികൾ പറയുന്നു.ഒഴിച്ചുവിട്ടാലും നായ്ക്കൾ സ്ഥലം വിടാതെ കിടക്കുന്നതായാണ് പരാതി. ചില നായ്ക്കളുടെ തൊലിയിൽ ഗുരുതരമായ മുറിവുകളുമുണ്ട്. കടയുടെ മുൻഭാഗത്ത് നായ്ക്കളെ കാണുമ്പോൾ പലരും കടയ്ക്കുള്ളിൽ കയറുന്നത് പോലും ഒഴിവാക്കുന്നു. സ്ത്രീകളും കുട്ടികളും വഴിയിലൂടെ നടന്ന് പോകുന്നതിനും ഏറെ പ്രയാസമുണ്ടായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പട്ടിക്കാട് ഭാഗത്തെ ഒരു കടയുടെ സമീപം ഒരു തെരുവുനായ പെറ്റു. പതിനൊന്ന് കുഞ്ഞുങ്ങളാണ് ഇതിലുണ്ടായത്. ഇതോടെ ആ ഭാഗത്ത് ആളുകൾക്ക് നടന്ന് കടക്കാനുപോലും കഴിയാത്ത അവസ്ഥയാണ് അടിയന്തിര നടപടി ഉണ്ടാകണമെന്നാണ് വ്യാപാരി വ്യാവസായി പ്രസിഡൻറ് ബാബു കൊള്ളന്നൂർ ആവശ്യപ്പെടുന്നത്
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D
