Share this News

എ.എസ്.ഐ യുടെ കാറിന്റെ ചില്ല് തകർത്ത നിലയിൽ
ഇരുമ്പുപാലത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന എ.എസ്.ഐ യുടെ കാറിന്റെ ചില്ല് തകർത്ത നിലയിൽ കണ്ടെത്തി. ഇരുമ്പുപാലം പള്ളി തെക്കേതിൽ വീട്ടിൽ ASI ഹാരിസ് ബാബുവിൻറെ കാറിൻ്റെ (മഹീന്ദ്ര Tuv 300 ) മുൻ വശത്തെ ഗ്ലാസ് ആണ് തകർത്തത്. വീടിൻ്റെ അടുത്ത് സ്ഥിതി ചെയ്യുന്ന കുരിശുപള്ളിയുടെ ഭാണ്ഡാരത്തിന്റെ പൂട്ടും തകർത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഗ്ലാസ് തകർത്തതിൽ പീച്ചി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D

Share this News