
വിലങ്ങന്നൂർ
ശബരിമല അയ്യപ്പ സേവാസമാജം വിലങ്ങന്നൂർ സമിതിയുടെ ആഭിമുഖ്യത്തിൽ മുൻ വർഷങ്ങളെ പൊലെ നാടിൻ്റെ ക്ഷേമത്തിനും ഐശര്യത്തിനും കലിയുഗവരദനും പൊന്നമ്പല വാസനുമായ ശ്രീ ധർമ്മശാസ്താവിൻ്റെ പാദപത്മങ്ങളിൽ സമർപ്പിക്കുന്ന വഴിപാടായി ദേശവിളക്ക് നടത്തുന്നു
13-ാം മത് ദേശവിളക്ക് 2025 നവംബർ 22-ാം തിയ്യതി ശനിയാഴ്ച (1201 വൃച്ഛികം 6) വിലങ്ങന്നൂർ ശാസ്താം പാറ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും ചടങ്ങോടെ അയ്യപ്പ ഭക്തരുടെ ശരണ മന്ത്രങ്ങളോട് കൂടിയ നാമജപ ഘോഷയാത്രയും ‘താലമേന്തിയ അമ്മമാരുടെയും ബാലികമാരുടെയും അടമ്പടിയോട് കൂടി ശാസ്താംപാട്ട്’ ചിന്ത്പാട്ട്’ ഭജന, നാല് കോമരങ്ങളോട് കൂടി വൈകിട്ട് 6 മണിക്ക് ആരംഭിച്ച് രാത്രി 9 ന് പീച്ചി ശ്രീ തുണ്ടത്ത് ദുർഗ്ഗ ഭഗവതി ക്ഷേത്ര സന്നിധിയിൽ മനോഹരമായ മൂന്ന് അമ്പലം പൂട്ടിയ വിശാലമായ പന്തലിൽ എത്തിചേരുന്നു. തുടർന്ന് മഹാപ്രസാദ് ഊട്ടിന് ശേഷം പന്തലിൽ അയ്യപ്പൻപാട്ട്.ക്ഷേത്രത്തിൽ ദീപരാധനക്ക് ശേഷം ശ്രീനാരായണ ധർമ്മ സമാജം ഭജന സമിതിയുടെ ഭജന ഉണ്ടായിരിക്കുന്നതാണ്. താലത്തിൽ പങ്കെടുത്തവർക്ക് തിരികെ പോകുന്നതിന് വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D
