
ഹാഫ് ലൈറ്റ് പ്രൊഡക്ഷൻസ്ന്റെ ബാനറിൽ നന്ദൂ പാലക്കാട് നിർമ്മിച്ച് സുനിൽ പുള്ളോട് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന “കരിമി” എന്ന ഫാന്റസി ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും നവംബർ 14-ന് പാലക്കാട് ശ്രീ മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ വച്ച് നടത്തി
ചടങ്ങിൽ, ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകരും, കലാകാരന്മാരും പങ്കെടുത്തു.
കുട്ടികളുടെ ലോകത്തെയും അവരുടെ സ്വപ്നങ്ങളെയും ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം മലയാളത്തിലും തമിഴ്ലുമായിട്ടാണ് ചിത്രീകരിക്കുന്നത്.
കുട്ടികൾക്ക് ഇഷ്ടപെടുന്ന രീതിയിലുള്ള ഈ കഥ, ബാല്യം മനസ്സിൽ സൂക്ഷിക്കുന്ന എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുമെന്നാണ് സംവിധായകൻ സുനിൽ പുള്ളോട് അറിയിച്ചത്.
അത്ഭുതങ്ങളും , സാഹസികതയും , സൗഹൃദവും സമന്വയിപ്പിച്ചിട്ടുള്ള ചിത്രമാണിത്. കുട്ടികളുടെയും, കുടുംബ പ്രേക്ഷകരുടെയും മനസ്സിൽ പ്രത്യേക ഇടം നേടുമെന്ന പ്രതീക്ഷയിലാണ് കരിമി ടീം
DOP: Issac Neduthanam
Editor: Prabhu Dev
BGM: Anwar Aman
Production Controller: Abeeb Nilgiri Production
Coordinator: Radhakrishnan Puppy
Art: Keshu Payyapalli
Project Designer: Deepu Sankar
PRO: A.S Dhinesh
Poster: Shanil Kite design
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D
