
പന്നിയങ്കര ടോൾപ്ലാസയിൽ പ്രദേശവാസികളുടെ വാഹനങ്ങളിൽ നിന്ന് ടോൾ പരിക്കുന്നതിനെതിരെ വടക്കഞ്ചേരി ജനകീയ വേദിയും കേരള വ്യാപാരി സംരക്ഷണ സമിതിയും ടോൾ കേന്ദ്രത്തിന് മുൻപിൽ പന്തംകൊളുത്തി പ്രതിഷേധിച്ചു.
ജനകീയ വേദി ചെയർമാൻ ബോബൻ ജോർജ് ഉദ്ഘാടനം ചെയ്തു. വ്യാപാരി സംരക്ഷണ സമിതി പ്രസിഡൻ്റ് സി.കെ. അച്ചുതൻ അധ്യക്ഷനായി.ജനകീയ വേദി ജനറൽ കൺവീനർ ജിജോ അറയ്ക്കൽ, വൈസ് ചെയർമാൻ സുരേഷ് വേലായുധൻ, സതീഷ് ചാക്കോ, വി.എ. അബ്ദുൾ കലാം, മോഹനൻ പള്ളിക്കാട്, ഷിബു ജോൺ, സഫർ ഇമ്മേരിയാസ്, കെ. ശിവദാസ് എന്നിവർ പ്രസംഗിച്ചു. പ്രദേശവാസികൾക്കും സ്കൂൾ വാഹനങ്ങൾക്കും 4 ചക്ര ഓട്ടോറിക്ഷകൾക്കും സൗജന്യ യാത്ര എന്ന സർവ്വകക്ഷി യോഗ തീരുമാനങ്ങൾ അട്ടിമറിച്ച
ടോൾ കമ്പനിക്കെതിരെ ജനപ്രതിനിധികൾക്കും ജില്ലാ കലക്ടർക്കും,
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഇന്ന് പരാതി നൽകും.
മൂന്ന് മാസം കൂടുമ്പോൾ പാസ് പുതുക്കണമെന്ന ടോൾ കമ്പനി നിലപാട് അംഗീകരിക്കില്ല.
6 പഞ്ചായത്തിലെ വാഹനങ്ങൾക്ക് സൗജന്യ യാത്ര അനുവദിച്ചത് ഏഴരകിലോമീറ്ററാക്കിയ ടോൾ കമ്പനി ഇപ്പോൾ സൗജന്യം വെട്ടിക്കുറക്കുന്നതിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ജനകീയ വേദി ഭാരവാഹികൾ പറഞ്ഞു.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D
