Share this News

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മരിച്ച നിലയിൽ കണ്ടെത്തി. എലപ്പുള്ളി തറക്കളം ബ്രാഞ്ച് സെക്രട്ടറി ശിവകുമാറാണ് (29) മരിച്ചത്. എൽഡിഎഫ് സ്ഥാനാർഥിയുടെ പത്രികാസമർപ്പണത്തിന് ശിവകുമാറും പോയിരുന്നു. തിരിച്ച് വീട്ടിൽ എത്തിയതിന് പിന്നാലെ ജീവനൊടുക്കുകയായിരുന്നു.ഡിവൈഎഫ്ഐ എലപ്പുള്ളി വെസ്റ്റ് മേഖലാകമ്മിറ്റിയംഗവും പികെഎസ് വില്ലേജ് കമ്മിറ്റിയംഗവുമാണ് ശിവകുമാർ.തിങ്കളാഴ്ച ഉച്ചയ്‌ക്ക് ശേഷമാണ് സംഭവം. പത്രിക സമർപ്പണത്തിന് ശേഷം മടങ്ങിയ ശിവകുമാറിനെ പ്രാദേശിക നേതാക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഇതിനിടയിലാണ് മരിച്ച നിലയിൽ കണ്ടത് കസബ പൊലീസ് ഇൻക്വസ്റ്റ് നടത്തി. വടകോട് സ്വകാര്യ ഫാമിൽ സൂപ്പർവൈസറാണ് ശിവകുമാർ. പത്രവിതരണത്തിനും പോയിരുന്നു. അവിവാഹിതനാണ് ഇദ്ദേഹം.
Share this News