
കക്കൂസ് മാലിന്യം തള്ളൽ; താണിപ്പാടത്ത് വാഹനം പിടികൂടാൻ ശ്രമിച്ച യുവാക്കൾക്ക് നേരെ ആക്രമണശ്രമം
താണിപ്പാടത്ത് വിവിധ ജലസ്രോതസ്സിലേക്ക് പോകുന്ന ചാലിൽ പൈപ്പ് ഉപയോഗിച്ച് കക്കൂസ് മാലിന്യം തള്ളാൻ ശ്രമിച്ച വാഹനവുമായി ബന്ധപ്പെട്ട് യുവാക്കൾക്ക് നേരെ ആക്രമണശ്രമം. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം നടന്നത്.
സംശയാസ്പദമായി കണ്ട ടാങ്കർ ലോറിയെ പരിശോധിക്കാൻ ശ്രമിച്ച ചുവന്നമണ്ണ് സ്വദേശികളോട് ആണ് ആക്രമണശ്രമം ഉണ്ടായത്. വാഹനത്തിൽ നിന്നും ഇറങ്ങിയ ഒരാൾ ഇവർക്ക് നേരെ പാഞ്ഞെത്തുകയും പിന്നീട് ലോറി ഉപയോഗിച്ച് അദ്ദേഹത്തിന്റെ കാറിലേക്ക് ഇടിക്കാനായി മുന്നോട്ടും വന്നതായി വിവരം. കാറിലെ ഡ്രൈവർ ഉടൻ വാഹനം മാറ്റിയതിനാൽ അപകടം ഒഴിവായി. സംഭവത്തിന് പിന്നാലെ ലോറി പ്രദേശത്ത് നിന്നും കടന്നു കളഞ്ഞു .
ഇടയ്ക്ക് കുതിരാൻ തുരങ്കത്തിന് സമീപം നിരന്തരം കക്കൂസ് മാലിന്യം തള്ളുന്ന സംഭവങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ വാഹനങ്ങളെ കണ്ടെത്താൻ കഴിയാത്തതിനെതിരെ പ്രദേശവാസികളിൽ രൂക്ഷമായ പ്രതികരണം ഉയരുന്നുണ്ട്.
വാഹനങ്ങളിൽ ലേബൽ ഇല്ലാതെയും വ്യാജമായ രീതിയിലുള്ള വരവിനാലും ആരും സംശയിക്കാതെ പോകുന്നതായും നാട്ടുകാർ പറയുന്നു. ടാങ്കർ ലോറിയിൽ കൊണ്ടുവരുന്ന കക്കൂസ് മാലിന്യം പരിസ്ഥിതി ദോഷങ്ങളും ആരോഗ്യമുള്ള ഗൗരവമുള്ള ഭീഷണികളും സൃഷ്ടിക്കുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ ഉടൻ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D

