മാള മെറ്റ്സ് ഫാർമസി കോളേജിൽ ലോക എയ്‌ഡ്സ് ദിനം ആചരിച്ചു

Share this News

മാള മെറ്റ്സ് ഫാർമസി കോളേജിൽ ലോക എയ്‌ഡ്സ് ദിനം ആചരിച്ചു


ലോകാരോഗ്യ സംഘടന വിഭാവനം ചെയ്ത ലോക എയ്ഡ്സ് ദിന സന്ദേശമായ ‘തടസ്സങ്ങളെ മറികടക്കുക, എയ്ഡ്‌സ് പ്രതികരണത്തെ പരിവർത്തനം ചെയ്യുക’ എന്ന തീമിൽ തൃശ്ശൂർ മാള മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് & റിസർച്ചിൽ എച്ച്‌ഐവി-എയ്‌ഡ്സ് അവബോധ പരിപാടി സംഘടിപ്പിച്ചു. എയ്‌ഡ്സ് പകർച്ചവ്യാധിയുടെ നിലവിലെ സ്ഥിതി അറിയിക്കുക, എച്ച്ഐവി പ്രതിരോധം, ചികിത്സ, പരിചരണ മേഖലകളിൽ പുരോഗതി എന്നിവ ജനങ്ങളിൽ എത്തിക്കുകയാണ് ലോക എയ്ഡ്സ് ദിന ആചരണത്തിന്റെ ലക്ഷ്യം. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) ഷാജി ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു. എച്ച് ഐ വി, എയ്‌ഡ്സ് തുടങ്ങിയ വിഷയങ്ങളിൽ യുവജനങ്ങളെ പ്രത്യേകിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു. ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി വിഭാഗം മേധാവി പ്രൊഫ. (ഡോ.) പ്രശാന്ത് ഫ്രാൻസിസ് എയ്‌ഡ്സ് തടയൽ രീതികളും രോഗവ്യാപനം ഇല്ലാതാക്കുന്നതിനുള്ള എല്ലാവരുടെയും ഉത്തരവാദിത്തവും വിശദീകരിച്ചു. മൂന്നാം സെമസ്റ്റർ ബി. ഫാം. വിദ്യാർത്ഥിനി ബിഷാര റഷീദും ആദ്യ സെമസ്റ്റർ വിദ്യാർത്ഥിനി സാറ മൻസൂറും പ്രഭാഷണം നടത്തി. അവർ എയ്‌ഡ്സ് രോഗികൾക്ക് മാനസിക പിന്തുണയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ആദ്യ സെമസ്റ്റർ വിദ്യാർത്ഥിനി അദിലത്തുൽ ഹസ്ന ഹൃദയസ്പർശിയായ ഗാനം ആലപിച്ചു. എയ്ഡ്സ് പ്രതിരോധത്തിനായി പ്രവർത്തിക്കുവാനുള്ള സംയുക്ത പ്രതിജ്ഞയും എച്ച്ഐവി / എയ്ഡ്സ് ബോധവൽക്കരണ മൈം പ്രദർശനവും നടത്തി പരിപാടി സമാപിച്ചു.

ഡോ. ആറ്റൂർ സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ,
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
മാള, തൃശ്ശൂർ 680732.
9188400951, 9446278191.



വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇

https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D


Share this News
error: Content is protected !!