
യുഎഇയിൽ നടന്ന തൃശ്ശൂർ ജില്ലാ ക്രിക്കറ്റ് പ്ലെയേഴ്സ് ടൂർണമെന്റിൽ തൃശ്ശൂർ Tuskers ന് കിരീടം; സുമേഷ് സുബ്രഹ്‌മണ്യൻ ബെസ്റ്റ് ബൗളർ
ഓരോ വർഷവും യുഎഇയിൽ വച്ച് തൃശ്ശൂർ ജില്ലയിൽപ്പെട്ട ക്രിക്കറ്റ് കളിക്കാർ സംഘടിപ്പിക്കുന്ന ടൂർണമെന്റിന്റെ അഞ്ചാം സീസണിൽ (Season 5) തൃശ്ശൂർ Tuskers ടീമാണ് കിരീടം സ്വന്തമാക്കിയത്.
16 ടീമുകളാണ് പങ്കെടുക്കുന്നത്. ആവേശകരമായ മത്സരങ്ങളെ അതിജീവിച്ച് മികച്ച പ്രകടനമാണ് Tuskers ടീം കാഴ്ചവെച്ചത്. റണ്ണേഴ്സ് അപ്പ് റിബൽസ് അരയന്നൂർ.
ടൂർണമെന്റിലെ ബെസ്റ്റ് ബൗളർ അവാർഡ് തൃശ്ശൂർ Tuskers നെ പ്രതിനിധീകരിച്ച സുമേഷ് സുബ്രഹ്മണ്യൻ സ്വന്തമാക്കി. ശക്തമായ ബൗളിംഗ് പ്രകടനമാണ് അദ്ദേഹത്തെ അവാർഡിലേക്ക് എത്തിച്ചത്.
വിജയികൾക്കും അവാർഡ് ജേതാക്കൾക്കും വിവിധ ക്രിക്കറ്റ് പ്രേമികളുടെയും സംഘടനയുടെ ഭാരവാഹികളുടെയും അഭിനന്ദനങ്ങൾ ലഭിച്ചിട്ടുണ്ട്.
സുമേഷ് സുബ്രഹമണ്യൻ വാണിയംപാറ സ്വദേശിയാണ് . ചെറുപ്പം മുതലേ ക്രിക്കറ്റ് കളി ഒരു ആവേശമായി കൊണ്ടു നടക്കുന്ന യുവാവാണ് സുമേഷ് . വിവിധ മാച്ചുകളിലായി നിരവധി വിന്നേഴ്സ് ട്രോഫികൾ വാരിക്കൂട്ടിയിട്ടുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന സമയത്തും ക്രിക്കറ്റിനെ ചേർത്ത് പിടിച്ചാണ് മുന്നോട്ട് പോകുന്നത്. വിവിധ ക്ലബുകൾക്ക് വേണ്ടി കളിച്ചതിൽ നിരവധി ട്രോഫികൾ വാരികൂട്ടിയിട്ടുണ്ട് സുമേഷ്

വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D
