
വൈഎംസിഎ സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയന്റെ നേതത്വത്തിൽ തൃശൂർ സബ് റീജിയ നും പാണഞ്ചേരി വൈഎംസിഎയും സംയുക്തമായി സംഘടിപ്പിച്ച അഖില കേരള ചിത്രരചന മത്സരം പട്ടിക്കാട് ഗവൺമെന്റ് എൽ പി സ്കൂളിൽ വച്ച് നടത്തിയ മത്സരത്തിൽ പാണഞ്ചേരി പഞ്ചായത്ത് പരിധിയിൽപ്പെട്ട 14 വിവിധ സ്കൂളിൽനിന്ന് 400 ഓളം കുട്ടികൾ പങ്കെടുക്കുകയും നാലു ഗ്രൂപ്പുകളിൽ നിന്ന് വിജയികൾ ആയ 12 കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു. പാണഞ്ചേരി വൈഎംസിഎ ഓഫീസിൽ വച്ച് വിജയികളായ കുട്ടികൾക്ക് സമ്മാനദാന ചടങ്ങ് നിർവഹിച്ചു. പ്രസിഡൻ്റ് കെ കെ ഗീവർഗീസ് ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ സബ് റീജിയൻ ജനറൽ കൺവീനർ ജോബിൻസ് പീറ്റർ അവർകൾ സർട്ടിഫിക്കറ്റ്, മെഡൽ, മെമെന്റോ എന്നിവ വിതരണം ചെയ്തു. സെക്രട്ടറി സി വി ജോർജ് കൊമ്പഴ,സ്വാഗതം ചെയ്തു. ചിത്രരചന മത്സര കോഡിനേറ്റർ വി സി മാത്യു അവർകൾ ആശംസ പ്രസംഗം നടത്തി. വൈസ് പ്രസിഡൻ്റ് സെനീഷ് പൗലോസ് നന്ദി പറഞ്ഞു. ട്രസ്റ്റി റോയിവി മാത്യു, ഡയറക്ടർ ബോർഡ് അംഗങ്ങളായ പ്രസാദ് മാത്യു, എടി ജേക്കബ്, എ ജെ പൗലോസ്, ബിബി തോമസ്, ബെന്നി ഉലഹന്നാൻ , കെ എസ് വർഗീസ് എന്നിവർ നേതൃത്വം നൽകി