തിരഞ്ഞെടുപ്പിനായി തൃശ്ശൂർ ജില്ല സജ്ജമെന്ന് ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ

Share this News


തൃശ്ശൂർ ജില്ലയിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ അറിയിച്ചു. ജില്ലയിലെ 24 വിതരണ കേന്ദ്രങ്ങളിൽ നിന്നും റിട്ടേണിങ് ഉദ്യോഗസ്ഥരുടെയും തദ്ദേശ സ്വയഭരണ സെക്രട്ടറിമാരുടെയും നേതൃത്വത്തിൽ പോളിങ് ഉദ്യോഗസ്ഥർക്ക് വോട്ടിങ് മെഷീനുകളും പോളിങ് സാധന സാമാഗ്രികളും വിതരണം ചെയ്തിട്ടുള്ളതും എല്ലാ പോളിങ് ഉദ്യോഗസ്ഥരും പോളിങ് ബൂത്തുകളിൽ എത്തി ചേർന്നിട്ടുള്ളതുമാണ്. ജില്ലയിൽ 3282 പോളിങ് ബൂത്തുകൾ ആണുള്ളത്. നാളെ രാവിലെ 7 മണി മുതൽ 6 മണി വരെയാണ് പോളിങ്.കുട്ടനല്ലൂർ ശ്രീ. സി. അച്യുതമേനോൻ ഗവ. കോളേജിലെ തെരഞ്ഞെടുപ്പ് സാമഗ്രി വിതരണ കേന്ദ്രത്തിൽ ജില്ലാകളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശനം നടത്തി


Share this News
error: Content is protected !!