യുത്ത് കോൺഗ്രസ് നേതാക്കളുടെ ഇടപെടൽ; അത്യാവശ്യ വാഹനങ്ങൾക്ക് വഴി തുറന്നു

Share this News


മുടിക്കോട്–ചിറക്കാകോട് റോഡ് പണിയുടെ ഭാഗമായി റോഡ് എല്ലാ വശത്തും പൂർണമായി കെട്ടിയടച്ചത് മൂലം ഒരുവാഹനത്തിനും സഞ്ചരിക്കാൻ സാധിക്കാത്ത സ്ഥിതി ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ അടിയന്തിര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും കടന്നുപോകാൻ കഴിയാതെ ജനങ്ങൾ ദുരിതത്തിലായി.
ഇതിനെ തുടർന്ന് യുത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം ജനറൽ സെക്രട്ടറി രജീഷ് ചോറാട്ടിൽ, ജിക്സൻ പുറക്കാടൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. നേതാക്കളുടെ ശക്തമായ ഇടപെടലിനെ തുടർന്ന് കരാർ കമ്പനി അടിയന്തിര വാഹനങ്ങൾ കടന്നുപോകുന്നതിനാവശ്യമായ സൗകര്യം ഒരുക്കുകയായിരുന്നു.
ജനങ്ങളുടെ സുരക്ഷയും ജീവനും മുൻനിർത്തിയാണ് ഇടപെടലുണ്ടായത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ click ചെയ്യുക👇

https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


Share this News
error: Content is protected !!