
ചിറക്കാക്കോട് സെന്ററിൽ ലീഡർ അനുസ്മരണ സമ്മേളനം നടത്തി
ലീഡർ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ചിറക്കാക്കോട് സെന്ററിൽ സംഘടിപ്പിച്ച ലീഡർ അനുസ്മരണ സമ്മേളനം ഏറെ ശ്രദ്ധേയമായി. കഴിഞ്ഞ 15 വർഷമായി ഒരു സാഹചര്യത്തിലും മുടക്കം കൂടാതെ ലീഡറുടെ ഓർമ്മദിനം ആചരിച്ചു വരുന്നു. സമ്മേളനത്തിൽ മുഖ്യ അതിഥിയായി ഡി.സി.സി.ജനറൽ സെക്രട്ടറിയും തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രി ചെയർമാനുമായ ടി.കെ. പൊറിഞ്ചു പങ്കെടുത്തു. ലീഡറുമായി ബന്ധപ്പെട്ട തന്റെ ഓർമ്മകൾ ഹൃദയസ്പർശിയായ രീതിയിൽ അദ്ദേഹം സദസ്സിൽ പങ്കുവെച്ചപ്പോൾ, സദസ്സിനെ ലീഡറുടെ കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ അനുഭവമായിരുന്നുവെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

തൃശ്ശൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി വി.വി.കൊച്ചുപോൾ, മുൻ മാടക്കത്തറ പഞ്ചായത്ത് മെമ്പർ കെ. ഗോപൻ, കെ.പി.സി.സി. വിചാർ വിഭാഗ് ഒല്ലൂർ നിയോജകമണ്ഡലം ചെയർമാൻ ബെന്നി ചൂണ്ടേക്കാടൻ, കോൺഗ്രസ് പാണഞ്ചേരി ബ്ലോക്ക് സെക്രട്ടറി കാസിം, മണ്ണുത്തി മണ്ഡലം സെക്രട്ടറി ടി.സി.അശോകൻ, മാടക്കത്തറ മണ്ഡലം വൈസ് പ്രസിഡന്റ് കെ.വി.യോഹന്നാൻ, കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളായ മാടക്കത്തറ മണ്ഡലം വൈസ് പ്രസിഡന്റ് ശശിധരൻ കള്ളാടത്തിൽ, വാർഡ് പ്രസിഡന്റ് ഗീത, മാടക്കത്തറ മണ്ഡലം സെക്രട്ടറി കെ.കെ.മൊയ്‌ദീൻ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ലീഡർ സാംസ്‌കാരിക വേദി പ്രസിഡന്റ് ഡോ. മനോജ് പുഷ്‌കർ അധ്യക്ഷത വഹിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2
