
93-ാം മത് ശിവഗിരി തീർത്ഥാടന മഹാമഹം; വ്രതാരംഭ ചടങ്ങുകൾക്ക് തുടക്കം
93-ാം മത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന്റെ ഭാഗമായി ഗുരുദേവ കൽപ്പിതമായ വ്രതാരംഭത്തിന് ശിവഗിരിയിൽ തുടക്കം കുറിച്ചു. ശ്രീനാരായണ ധർമ്മസംഗം ട്രസ്റ്റ് പ്രസിഡൻ്റ് സച്ചിദാനന്ദ സ്വാമി, സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷററും തീർത്ഥാടന കമ്മിറ്റി സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ എന്നിവർ നേതൃത്വം നൽകി ഭക്തർക്ക് പീതാംബരദീക്ഷ നൽകി.സ്വാമി ശിവനാരായണ തീർത്ഥ, സ്വാമി ശ്രീനാരായണദാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്ത് ഭക്തർക്കു ദീക്ഷ നൽകി. മഹാസമാധി സന്നിധിയിൽ നിന്നും ശിവഗിരി മഠത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുമായി നിരവധി ഭക്തർ ചടങ്ങിൽ പങ്കെടുത്തു.
ഇതോടൊപ്പം ഗുരുദേവക്ഷേത്രങ്ങളിലും മറ്റ് ക്ഷേത്രങ്ങളിലും93-ാം മത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന്റെ ഭാഗമായി ഗുരുദേവ കൽപ്പിതമായ വ്രതാരംഭത്തിന് ശിവഗിരിയിൽ തുടക്കം കുറിച്ചു. ശ്രീനാരായണ ധർമ്മസംഗം ട്രസ്റ്റ് പ്രസിഡൻ്റ് സച്ചിദാനന്ദ സ്വാമി, സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷററും തീർത്ഥാടന കമ്മിറ്റി സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ എന്നിവർ നേതൃത്വം നൽകി ഭക്തർക്ക് പീതാംബരദീക്ഷ നൽകി.സ്വാമി ശിവനാരായണ തീർത്ഥ, സ്വാമി ശ്രീനാരായണദാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്ത് ഭക്തർക്കു ദീക്ഷ നൽകി. മഹാസമാധി സന്നിധിയിൽ നിന്നും ശിവഗിരി മഠത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുമായി നിരവധി ഭക്തർ ചടങ്ങിൽ പങ്കെടുത്തു.
ഇതോടൊപ്പം ഗുരുദേവക്ഷേത്രങ്ങളിലും മറ്റ് ക്ഷേത്രങ്ങളിലും ഒട്ടേറെ ഭക്തർ വൈദികരിൽ നിന്ന് ദീക്ഷ സ്വീകരിച്ചു. ഒട്ടേറെ ഭക്തർ വൈദികരിൽ നിന്ന് ദീക്ഷ സ്വീകരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2
