പീച്ചി ഗവൺമെൻറ് ഹൈസ്കൂൾ 1990–91 എസ്.എസ്.എൽ.സി. ബാച്ച് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറി

Share this News

പീച്ചി ഗവൺമെൻറ് ഹൈസ്കൂൾ 1990–91 എസ്.എസ്.എൽ.സി. ബാച്ച് സൗഹൃദ കൂട്ടായ്മയിൽ സ്നേഹവീടിന്റെ താക്കോൽ കൈമാറി

പീച്ചി ഗവൺമെന്റ് ഹൈസ്‌കൂൾ പീച്ചി 1990–91 എസ്.എസ്.എൽ.സി. ബാച്ച് സഹപാഠികളുടെ സൗഹൃദ കൂട്ടായ്മയുടെ ഭാഗമായി, സഹപാഠി സുധി (പങ്കജാക്ഷൻ) കുടുംബത്തിനായി നിർമിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറ്റം നടന്നു. റിട്ടയേർഡ് അദ്ധ്യാപകരും സഹപാഠിയായ ഫാദർ ബിജു കല്ലിങ്കലും ചേർന്നാണ് താക്കോൽ കൈമാറ്റം നിർവഹിച്ചത്.
സഹപാഠികൾ ഒരുമിച്ചു ചേർന്ന് നടത്തിയ ഈ മാനവിക പ്രവർത്തനം സമൂഹസ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഉത്തമ ഉദാഹരണമായി മാറി. വർഷങ്ങൾക്കിപ്പുറവും സഹപാഠികളുടെ ബന്ധം നിലനിർത്തിക്കൊണ്ട് സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുത്ത കൂട്ടായ്മയുടെ പ്രവർത്തനം ഏറെ പ്രശംസനീയമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭാവിയിലും ഇത്തരം സാമൂഹിക സേവന പ്രവർത്തനങ്ങൾ തുടരുമെന്നറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


Share this News
error: Content is protected !!