Share this News

അടുത്ത തൃശൂർ പുരത്തിനുമുമ്പ് സ്വരാജ് റൗണ്ടിലെ ഫുട്പാത്തിൻ്റെ നിർമാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു പുതുതായി ചുമതലയേറ്റ മേയർക്കു കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് പരാതി നൽകി. നെഹ്റു പാർക്ക് മുതൽ അടിപ്പാത വരെയുള്ള ഫുട്പാത്ത് നവീകരിക്കണമെന്നാണ് ആവശ്യം.ഫുട്‌പാത്ത് നിർമിക്കണമെന്ന് മൂന്നുവർഷംമുമ്പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിധി നടപ്പാക്കാതെ വന്നതോടെ കോടതിയലക്ഷ്യത്തിനു പരാതിനൽകി. കഴിഞ്ഞ കോർപറേഷൻ ഭരണസമിതി ഒരുകോടി അനുവദിച്ചു. ടെൻഡർ വിളിച്ചെങ്കിലും കരാറുകാരൻ ഇതു
വരെ നിർമാണം ആരംഭിച്ചിട്ടില്ല കളക്ടറേറ്റ് റോഡിൽനിന്ന് ജില്ലാ കോടതിയിലേക്കു പോകുന്ന റോഡിൻ്റെ ഇരുവശങ്ങളിലും വെസ്റ്റ് പോലീസ് തൊണ്ടി മുതലായി പിടിച്ചെടുത്ത വാഹനങ്ങൾ നിറഞ്ഞതിനെതിരേ ഡെപ്യൂട്ടി മേയർ എ. പ്രസാദിനും പരാതി നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1


Share this News