
തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി വിവി രാജേഷിനെ തെരഞ്ഞെടുത്തു.
51 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്‍റെയും വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിന്‍റെ കെ എസ് ശബരീനാഥന് 17 വോട്ടുകളാണ് ലഭിച്ചത്. എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി ആർ പി ശിവജിക്ക് 29 വോട്ടുകളാണ് ലഭിച്ചത്. തിരുവനന്തപുരം തിലകമണിഞ്ഞെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി പ്രതികരിച്ചു. എം ആർ ഗോപനാണ് വി വി രാജേഷിൻ്റെ പേര് നിർദേശിച്ചത്.വി ജി ഗിരികുമാർ പിൻതാങ്ങി. കോൺഗ്രസിന്റെ രണ്ട് വോട്ട് അസാധുവാണ്. സാധു വോട്ട് 97. ഒപ്പ് ഇട്ടതിലെ പിഴവ് മൂലമാണ് വോട്ട് അസാധുവായത്. കെ ആർ ക്ലീറ്റസ്, ലതിക എന്നിവരുടെ വോട്ടാണ് അസാധു ആയത്. ക്ലീറ്റസ് കൗൺസിലിലെ മുതിർന്ന അംഗമാണ്.
തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി ആശാനാഥ് ചുമതലയേറ്റു. 50 വോട്ടുകളാണ് ആശ നാഥിന് കിട്ടിയത്. ഒരു വോട്ട് അസാധുവായി. എൽഡിഎഫിന്റെ രാഖി രവികുമാറിന് 28 വോട്ടുകളും ഒരു വോട്ട് അസാധുവുമായി. യുഡിഎഫിന്റെ മേരി പുഷ്പത്തിന് 19 വോട്ടുകളുമാണ് ലഭിച്ചത്
വാർത്തകൾ അതിവേഗം വാട്സാപ്പിൽ ലഭിക്കുന്നതിന് join ചെയ്യുക👇🏻https://chat.whatsapp.com/K1Mq5jm72NwKFrHq7S0aOt?mode=hqrt1
