
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലേക്ക് വലക്കാവ് ഡിവിഷനിൽ നിന്നും മത്സരിച്ച് വിജയിച്ച യുഡിഎഫ് സ്ഥാനാർഥി കെ.സി അഭിലാഷ് നന്ദി പര്യടനം നടത്തി. ശനിയാഴ്ച വൈകീട്ട് കണ്ണാറയിൽ നിന്നും ആരംഭിച്ച പര്യടനം വലക്കാവ് സെന്ററിൽ സമാപിച്ചു.
കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ സി അഭിലാഷിനും ഡിവിഷനിലെ പഞ്ചായത്ത് അംഗങ്ങളായ ജോജോ ജോർജ്, ജോളി ജോർജ്, സാബു വലിയ പറമ്പിൽ, സൗമ്യ ബിജു, പി കെ വിജേഷ് എന്നിവർക്ക് ഹാരാർപ്പണം നടത്തി.
കെപിസിസി മെമ്പർ ലീലാമ്മ തോമസ്, മണ്ഡലം പ്രസിഡന്റ് കെ പി ചാക്കോച്ചൻ,
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇൻ ചാർജ് ബിനു കെ വി, ബാബു തോമസ്, ഷിബു പോൾ, ജിഫിൻ ജോയ്, വിനോദ് ടി ബി, ജോസ് ഹ്യൂബർട്ട്, കെ എം പൗലോസ്, അനിൽ നാരായൺ, സോമൻ കൊളപ്പാറ, സുശീല രാജൻ, മിനി നിജോ, സുകു കെ പി, സന്തോഷ് പ്ലാച്ചേരി എന്നിവർ സംസാരിച്ചു.

വാർത്തകൾ അതിവേഗം വാട്സാപ്പിൽ ലഭിക്കുന്നതിന് join ചെയ്യുക👇🏻https://chat.whatsapp.com/K1Mq5jm72NwKFrHq7S0aOt?mode=hqrt1
