
പീച്ചി മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പീച്ചിയിൽ പെച്ച് കോൺഗ്രസിന്റെ 141-ാം ജന്മദിനം ആഘോഷിച്ചു.
ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് ബാബു തോമസ് ഉദ്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ് പ്രസിഡൻ്റ് സി.ഡി. ആൻറണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ സന്ധ്യാ ഷാജി, സീന വർഗീസ് എന്നിവർ ചേർന്ന് കേക്ക് മുറിച്ചു. മുതിർന്ന കോൺഗ്രസ് പ്രവർത്തകരായ ചാക്കപ്പൻ കീരി മുളയിൽ, കൊച്ചുമാത്തു, കെ.ഷൺമുഖൻ എന്നിവരെ ആദരിച്ചു. മുൻമണ്ഡലം പ്രസിഡൻ്റ് ഷിബു പോൾ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ. പി . എൽദോസ്, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് റെജി പാണംകുടിയിൽ , കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ.എം. പൗലോസ്, മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ സജി താന്നിക്കൽ, ബ്ലെസൻ വർഗീസ്, ഐഎൻടിയുസി മണ്ഡലം പ്രസിഡൻ്റ് ബാബു പാണംകുടിയിൽ , ബൂത്ത് പ്രസിഡൻ്റ് തങ്കായി കുര്യൻ, ജോൺസൺ വള്ളിക്കാട്ടിൽ, ബിനു തേരടിയിൽ എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ അതിവേഗം വാട്സാപ്പിൽ ലഭിക്കുന്നതിന് join ചെയ്യുക👇🏻https://chat.whatsapp.com/K1Mq5jm72NwKFrHq7S0aOt?mode=hqrt1

